കോട്ടയത്ത് പാറമടയിൽ വീണ ലോറിയിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി

കോട്ടയം മറിയപ്പിള്ളിയിൽ പാറമടക്കുളത്തിൽ വീണ ലോറഇയിലെ ഡ്രൈവർ അജിപാലിന്റെ മൃതദേഹം പുറത്തെടുത്തു. അപകടം സംഭവിച്ച് 18 മണിക്കൂറിന് ശേഷമാണ് ലോറി മുകളിലേക്കുയർത്തി ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. ( lorry driver dead body taken out )
ഇന്നലസെ രാത്രി 9 മണിക്കാണ് അപകടം സംഭവിച്ചത്. 70 അടിയോളം താഴ്ചയുള്ള പാറമടയിൽ ഇരുപതോളം താഴ്ചയിലാണ് ലോറി കിടന്നിരുന്നത്. വിലയ അളവിൽ മാലിന്യങ്ങൾ നിറഞ്ഞിരുന്ന പാറമടയായിരുന്നതുകൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് ലോറി ഉയർത്തിയത്.
ചങ്ങനാശേരിയിൽ നിന്ന് രണ്ട് ക്രെയിൻ എത്തിച്ചാണ് ലോറി മുകളിൽ എത്തിച്ചത്. ആദ്യ ഘട്ടത്തിൽ ലോറി മുകളിലേക്ക് ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നുവെങ്കിലും, പിന്നീട് ലോറിയുടെ നാല് വശത്തും വടം കെട്ടി വലിച്ചാണ് ലോറി ഉയർത്തിയത്.
Story Highlights: lorry driver dead body taken out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here