Advertisement

‘പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാർ’; സോണിയാ ഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന

March 12, 2022
Google News 2 minutes Read
sonia gandhi may step down

മാധ്യമ റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ് ( Updated at 9.30pm )

പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സ്ഥാനമൊഴിയുമെന്ന റിപ്പോർട്ട് നിഷേധിച്ച് കോൺഗ്രസ്. വാർത്ത തെറ്റാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ബിജെപി ഭരിക്കുന്ന സാഹചര്യത്തിൽ സാങ്കൽപ്പിക സ്രോതസ്സുകളിൽ നിന്ന് പുറത്തുവരുന്ന ഇത്തരം “തെളിവില്ലാത്ത പ്രചരണ കഥകൾ” നൽകുന്നത് അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

————–

പ്രിയങ്കാ ഗാന്ധിക്ക് പിന്നാലെ സോണിയാഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന. മുതിർന്ന നേതാക്കൾക്കിടയിലെ ഭിന്നത തുടർന്നാൽ സോണിയാഗാന്ധിയും രാജിക്കൊരുങ്ങും. നാളത്തെ പ്രവർത്തക സമിതിയിൽ ഇത് സംബന്ധിച്ച നിലപാട് അറിയിക്കുമെന്നാണ് റിപ്പോർട്ട്. ( Sonia Gandhi may step down )

പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാറെന്ന് സോണിയാഗാന്ധി വ്യക്തമാക്കിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. ജി 23 വിമർശനം ശക്തമാക്കിയ സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ നിലപാട്.

സോണിയാ ഗാന്ധി മുതിർന്ന നേതാക്കളെ കണ്ടിരുന്നു. ഉത്തർ പ്രദേശ്, പഞ്ചാബ് ഉൾപ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഗാന്ധി കുടുംബമാണെന്ന പ്രചരണത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഉത്തർ പ്രദേശിന്റെ സംഘടനാ ചുമതലയിൽ നിന്ന് പ്രിയങ്കാ ഗാന്ധി ഒഴിയാനുള്ള സന്നധത അറിയിച്ചിരുന്നു. ഇക്കാര്യം സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് സൂചന.

Read Also : സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും

സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കാനൊരുങ്ങുകയാണ് ദേശീയ നേതൃത്വം. രണ്ട് പേർ വർക്കിങ് പ്രസിഡന്റുമാരാകുമെന്നാണ് വിവരം. കമൽനാഥിന്റെയും ഗുലാം നബി ആസാദിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നാളെ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ജി 23 നേതാക്കൾ പുനസംഘടനയാവശ്യപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നീക്കം.

അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ ഒരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ പോകുന്നത് തടയാനാണ് നിലവിൽ നേതൃത്വത്തിന്റെ നീക്കം. ജി 23 നേതാക്കളെ അനുനയിപ്പിച്ച് മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അവർ കൂടി യോജിക്കുന്ന സാഹചര്യമുണ്ടായാൽ വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം കൈകൊള്ളും.

Story Highlights: Sonia Gandhi may step down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here