തോൽവികളിൽ നേതൃത്വത്തെ പഴിചാരുന്നതിന് പകരം പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ തയാറാകണം; ടി സിദ്ദിഖ് എം എൽ എ

കോൺഗ്രസിന്റെ അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ വിമർശനങ്ങളെ പ്രതിരോധിച്ച് ടി സിദ്ദിഖ് എം എൽ എ. കെ സി വേണുഗോപാലിനെതിരായ വിമർശനങ്ങളെ സാധുകരിക്കാനില്ലെന്ന് ടി സിദ്ദിഖ് വ്യകത്മാക്കി.
നിക്ഷിപ്‌ത താത്‌പര്യക്കാരുടെ അജണ്ടകളിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുത്. തോൽവികളിൽ നേതൃത്വത്തെ പഴിചാരുന്നതിന് പകരം പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ തയാറാകണമെന്നും ടി സിദ്ദിഖ് എം എൽ എ വ്യകത്മാക്കി.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
കൂടാതെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ പോസ്റ്റര്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് തോല്‍വി പരാമര്‍ശിച്ചാണ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിന് മുന്നിലെ പോസ്റ്റര്‍ അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റുതുലച്ചെന്ന് പോസ്റ്ററില്‍ പരാമര്‍ശം.
Story Highlights: t-sddique-congress-defeat-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here