Advertisement

യുക്രൈൻ സംഘർഷം, ഭക്ഷ്യ വിതരണത്തെ ബാധിക്കും; ഫ്രഞ്ച് പ്രസിഡന്റ്

March 12, 2022
Google News 1 minute Read

യുക്രൈനിലെ സംഘർഷം യൂറോപ്പിലെയും ആഫ്രിക്കയിലെയും ഭക്ഷ്യ വിതരണത്തെ ബാധിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം ഇതിനകം യൂറോപ്പിനെ അസ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും, 12 മുതൽ 18 മാസത്തിനുള്ളിൽ ഇത് കൂടുതൽ മോശമാകുമെന്നും മാക്രോൺ പറഞ്ഞു. വെള്ളിയാഴ്ച വെർസൈൽസിൽ ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂറോപ്യൻ നേതാക്കൾ റഷ്യൻ അധിനിവേശം തടയാൻ ഫലപ്രദവും ഉപയോഗപ്രദവുമായ എല്ലാം ചെയ്യുമെന്ന് മാർക്കോൺ കൂട്ടിച്ചേർത്തു. അതേസമയം, യുദ്ധം ഭക്ഷ്യവില 20 ശതമാനം വർദ്ധിപ്പിക്കുമെന്നും, കാർഷിക പ്രവർത്തനങ്ങളെ ബാധിച്ചതിനാൽ അന്താരാഷ്ട്ര ഭക്ഷണത്തിന്റെയും തീറ്റയുടെയും വില 8-22 ശതമാനം വരെ ഉയർത്തുമെന്നും യുഎൻ വ്യക്തമാക്കി.

യുദ്ധം തുടരുകയാണെങ്കിൽ, 2022-2023 ൽ 8-13 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവ് അനുഭവിക്കുമെന്ന് യുഎൻ പറയുന്നു. ആഗോള കാർഷിക വ്യാപാരത്തിൽ റഷ്യയും യുക്രൈനും പ്രധാന പങ്കാളികളാണ്. ലോകത്തിലെ ഗോതമ്പ് കയറ്റുമതിയുടെ നാലിലൊന്ന് സംഭാവന ചെയ്യുന്നത് ഇരു രാജ്യങ്ങളും ആണ്. 2020-ൽ 14 ശതമാനം ചോളം കയറ്റുമതിയും അതേവർഷം ആഗോള സൂര്യകാന്തി എണ്ണ കയറ്റുമതിയുടെ 58 ശതമാനവും നടന്നതും ഇവിടെ നിന്നാണ്.

Story Highlights: ukraine-conflict-would-affect-food-supply

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here