Advertisement

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മറ്റന്നാൾ യോഗം

March 12, 2022
Google News 1 minute Read

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ് . അടിസ്ഥാന സൗകര്യങ്ങളിലടക്കം ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മറ്റന്നാൾ യോഗം ചേരുമെന്ന് മന്ത്രി വ്യകത്മാക്കി. അടിസ്ഥാന സൗകര്യങ്ങളിൽ കാലോചിതമായ പരിഷ്‌കാരം ആവശ്യമാണ്.

നിലവില്‍, മാനസികാരോഗ്യ കേന്ദ്രത്തിന് ഉള്‍ക്കൊള്ളാവുന്നതിലധികം രോഗികളുണ്ട്, അധികം സ്റ്റാഫിനെ നിയോഗിക്കാനും രോഗം മാറിയവരെ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ ഇടപെടലുണ്ടാവുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ

കുതിരവട്ടം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ തുക കണ്ടെത്തുമെന്നും മന്ത്രി സന്ദര്‍ശന വേളയില്‍ പറഞ്ഞു. കിഫ്ബി പ്രവര്‍ത്തങ്ങളില്‍ കുതിരവട്ടം മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തുമെന്നും അടുത്തിടെ നടന്ന സംഭവങ്ങളില്‍ റിപ്പോര്‍ട്ട് പരിശോധിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.

Story Highlights: veenageorge-visit-kuthiravattom-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here