തിരുവനന്തപുരത്ത് ബൈക്ക് മോഷണ പ്രതികൾ പിടിയിൽ

നിരവധി ബൈക്ക് മോഷണ കേസിലെ പ്രതികൾ തിരുവനന്തപുരത്ത് പിടിയിൽ. ആറ്റുകാൽ സ്വദേശി വാവാച്ചി ശരത്ത്, മുട്ടത്തറ സ്വദേശി വെട്ടുകാത്തി വിഷ്ണു എന്നിവരെയാണ് മാരായമുട്ടം പൊലീസ് പിടികൂടിയത്.
ഈ മാസം 4ന് നെയ്യാറ്റിൻകര സ്വാദ്വാശി ജോഷിയുടെ വാഹനം മോഷണം പോയിരുന്നു. തുടർന്ന് മാരായമുട്ടം സിഐക്ക് പരാതി നൽകി. പാരതിയുട അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പത്തനാപുരത്തുവെച്ച് വാഹനം പൊലീസ് കണ്ടെത്തി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വണ്ടി മറ്റൊരു ഓട്ടോയിൽ ഇടിച്ചു. പിന്നാലെ ശരത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ചോദ്യം ചെയ്യലിൽ കൂട്ടുപ്രതിയായ മുട്ടത്തറ സ്വദേശി വെട്ടുകത്തി വിഷ്ണുനുവിൻ്റെ വിവരം ലഭിച്ചു. ഉടൻ മാരായമുട്ടം സിഐയും സംഘവും വിഷ്ണുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവർ നിരവധി ബൈക്ക് മോഷണക്കേസിലെ പ്രതി കൂടിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here