സിപിഐഎം സെമിനാറിൽ കെവി തോമസിനും ശശി തരൂരിനും ക്ഷണം

സിപിഐഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ കെവി തോമസിനും ശശി തരൂർ എംപിക്കും ക്ഷണം. ( cpim invites kv thomas and sasi tharoor )
കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ ഏപ്രിൽ 9ന് സംഘടിപ്പിക്കുന്ന സെമിനാറിൽ കെ വി തോമസ് പങ്കെടുക്കും. ഏപ്രിൽ 7ന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ശശി തരൂരും പങ്കെടുക്കും. വ്യത്യസ്ത രാഷ്ട്രീയ ധാരയിലുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ഷണമെന്നാണ് സിപിഐഎം വിശദീകരണം.
സിപിഐഎം-സിപിഐ നേതൃയോഗങ്ങൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിന്റെ കരട് തയ്യാറാക്കാനുള്ള ചർച്ചകൾ സിപിഐഎം കേന്ദ്രകമ്മിറ്റിയിൽ പൂർത്തിയായി. ചരിത്രപരമായ തുടർഭരണം നേടിയതിലും വിഭാഗീയത പൂർണമായി അവസാനിപ്പിക്കാൻ കഴിഞ്ഞതിലും കേരള ഘടകത്തെ അഭിനന്ദിക്കുന്നതാണ് രേഖ. എന്നാൽ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ പാർട്ടിയുടെ അടിത്തറ ദുർബലമായെന്നാണ് വിലയിരുത്തൽ.
Read Also : ‘കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയാണ് സിപിഐ’; സിപിഐഎം പ്രസിദ്ധീകരണം ചിന്ത
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്ന് ചർച്ച ചെയ്യും. പാർട്ടി കോൺഗ്രസിന് മുമ്പായി അംഗത്വ വിതരണം ഉൾപ്പെടെയുള്ള സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിപിഐ ദേശീയ എക്‌സിക്യുട്ടീവ് ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ ഇന്നും തുടരും.
Story Highlights: cpim invites kv thomas and sasi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here