മീടൂ ആരോപണം; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കായി തെരച്ചില്‍ ഊര്‍ജിതം

വൈറ്റിലയില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അനീസ് അന്‍സാരിക്കാരിയ തെരച്ചില്‍ ഊര്‍ജിതം. അനീസിന്റെ ബന്ധുക്കളുടെയടക്കം വീടുകളില്‍ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. വിവാഹാവശ്യങ്ങള്‍ക്കായി മേക്കപ്പ് ചെയ്യാനെത്തിയ യുവതികലെ അനീസ് അന്‍സാരി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
പ്രത്യേക പൊലീസ് സംഘമാണ് ഇയാള്‍ക്കായി അന്വേഷണം നടത്തുന്നത്. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അന്‍സാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിച്ചിരുന്നു. എന്നാല്‍ രാജ്യം വിട്ടുപോയിട്ടില്ലെന്ന് കൊച്ചി ഡിസിപി 24നോട് പ്രതികരിച്ചു.
അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പരാതിയില്‍ കേസെടുക്കുമെന്നും ഡിസിപി നേരത്തെ അറിയിച്ചിരുന്നു. കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും ഇയാള്‍ക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. 2014 മുതല്‍ ഈ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്.
Story Highlights: makeup artist Anees Ansari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here