Advertisement

കപിൽ ദേവിനെ മറികടന്ന് ഋഷഭ് പന്ത്

March 13, 2022
Google News 1 minute Read

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി ഋഷഭ് പന്ത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡാണ് മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 28 പന്തിൽ നിന്നാണ് ഋഷഭ് അർദ്ധ സെഞ്ച്വറി നേടിയത്. 30 പന്തിൽ നിന്നാണ് കപിൽ തൻ്റെ അർധസെഞ്ചുറി തികച്ചത്.

ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് വിക്കറ്റ് കീപ്പർ-ബാറ്റർ ഈ നേട്ടം കൈവരിച്ചത്. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടവും ആതിഥേയരെ ശക്തമായ നിലയിൽ എത്തിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും അദ്ദേഹം ഇടം പിടിച്ചു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയുടെ 12-ാമത്തെ ബൗളർ കൂടിയാണ് ബുംറ.

ബാംഗ്ലൂരിൽ നടന്ന ഡേ-നൈറ്റ് ടെസ്റ്റിന് മുമ്പ് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റിൽ 295 വിക്കറ്റുകൾ നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 120 വിക്കറ്റുകളും. ഏകദിനത്തിൽ 113 ഉം, ടി20യിൽ 67 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിട്ടുണ്ട്. ഡിന്നറിനായി പിരിയുമ്പോൾ ഇന്ത്യ ലീഡ് 342 റൺസായി ഉയർത്തി.

Story Highlights: rishabh-pant-surpasses-kapil-dev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here