Advertisement

മന്ത്രിസഭാ രൂപീകരണം: യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നു

March 13, 2022
Google News 1 minute Read

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി തുടര്‍ഭരണത്തിലേക്ക് കടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയാണ് കൂടിക്കാഴ്ചയിലെ അജണ്ട.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് വെങ്കയ്യ നായിഡുവുമായും ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായും യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചരിത്ര വിജയം നേടിക്കഴിഞ്ഞ് ഇതാദ്യമായാണ് യോഗി ആദിത്യനാഥ് തലസ്ഥാനത്തെത്തി ഉന്നത നേതാക്കളെ കാണുന്നത്. ഇവരെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായും യോഗി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ഉള്‍പ്പെടെ ഒഴിവാക്കി പുതിയ ക്യാബിനറ്റ് രൂപീകരിക്കാനുള്ള കാര്യങ്ങളാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. കേശവ് പ്രസാദ് മൗര്യയുടെ തോല്‍വിയെത്തുടര്‍ന്ന് ഒബിസി വിഭാഗത്തില്‍ നിന്ന് മൂന്ന് ഉപമുഖ്യമന്ത്രിമാരെ പുതിയ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ബിജെപി യുപിയില്‍ വന്‍ഭൂരിക്ഷം നേടിയെങ്കിലും മൗര്യ ഉള്‍പ്പെടെ നിരവധി സിറ്റിങ് മന്ത്രിമാര്‍ക്ക് തങ്ങളുടെ സീറ്റുകള്‍ നഷ്ടമായിരുന്നു. ഗ്രാമവികസന മന്ത്രി മോത്തി സിങ്, വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദി, സുരേഷ് റാണ എന്നിവരാണ് ബി.ജെ.പിയില്‍ നിന്ന് പരാജയപ്പെട്ടവരില്‍ പ്രമുഖര്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര തിരിച്ചുവരവാണ് ബിജെപി നടത്തിയത്. 41.3 ശതമാനം വോട്ട് വിഹിതത്തോടെ 255 സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് കഴിഞ്ഞു. എന്‍ഡിഎയ്ക്ക് 274 സീറ്റുകളാണ് ലഭിച്ചത്. അതേസമയം മുഖ്യ എതിരാളിയായ സമാജ്വാദി പാര്‍ട്ടിക്ക് 32.1 ശതമാനം വോട്ടോടെ 111 സീറ്റുകള്‍ നേടാന്‍ സാധിച്ചു. എസ് പി സഖ്യത്തിന് ലഭിച്ചത് 124 സീറ്റുകളാണ്.

Story Highlights: yogi adityanath meet narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here