ഇത് അതിജീവനത്തിന്റെ കഥ; ചെരുപ്പ് തുന്നൽക്കാരിയിൽ നിന്നും സൂപ്പർ മോഡലായ ഒരമ്മ…

ചില മനുഷ്യരെ കുറിച്ചോർക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നും. ജീവിതം കൊണ്ട് നമ്മെ വിസ്മയിക്കുന്ന ചിലർ. ചെരുപ്പ് തുന്നൽക്കാരിയിൽ നിന്ന് മോഡലായി മാറിയ ഒരമ്മയെ പരിചയപ്പെടാം. ഒരു ക്ലിക്കിൽ ജീവിതം മാറിമറിഞ്ഞ ഒരാൾ. വർഷങ്ങളായി കൊടുവള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് ചെരിപ്പ് കുത്തിയായി പണിയെടുക്കുകയാണ് ഈ അമ്മ. ചെരുപ്പുകുത്തിയിൽ നിന്ന് മോഡലായി മാറിയത് എങ്ങനെയെന്നല്ലേ. നോക്കാം…
വർഷങ്ങളായി ഇവിടെ ചെരുപ്പുകുത്തിയായി ജീവിത മാർഗം കണ്ടെത്തുകയാണ് ഈ എഴുപതുകാരി. ക്രിസ്റ്റീനാമ്മ എന്നാണ് പേര്. ആളുകളോടുള്ള സൗമ്യമായ പെരുമാറ്റവും സംസാരരീതിയും ആളുകൾക്കിടയിൽ ക്രിസ്റ്റീനാമ്മയെ പ്രിയപെട്ടവളാക്കി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ മോഡലാണ് ഈ എഴുപതുകാരി. ഫോട്ടോഗ്രാഫർ സുബാഷ് കൊടുവള്ളിയുടെ ക്യാമറകണ്ണുകളിലാണ് ക്രിസ്റീനാമ്മയുടെ ചിത്രങ്ങൾ പതിഞ്ഞത്.
അതോടെയാണ് ആണ് വനിതാ ദിനത്തിൽ മേക്ക്ഓവർ നടത്തി അമ്മയുടെ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. സുബാഷിന്റെയും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ഈ പരിശ്രമം എന്താണെങ്കിലും ആളുകൾക്ക് ഇഷ്ടപ്പെട്ടു. പോപ്പിൻസ് ആഡ് മേക്കോവറാണ് ക്രിസ്റീനാമ്മ പുതിയ രൂപം നൽകിയത്. അങ്ങനെ ജീവിതത്തിലെ എല്ലാ വേദനകളെയും ചെറുപുഞ്ചിരിയോടെ അതിജീവിക്കാൻ ഈ അമ്മയുടെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനവും പ്രതീക്ഷയുമാണ്. എന്താണെങ്കിലും അമ്മയുടെ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് പരിസരവാസികളും നാട്ടുകാരും.
തിരുവനന്തപുരത്ത് നിന്നും മുപ്പത്തിയഞ്ച് വർഷം മുമ്പ് താമരശ്ശേരി അമ്പായത്തോട്ടിലേക്ക് എത്തിയതാണ് ക്രിസ്റ്റീനാമ്മ. പിന്നീട് അവിടെ നിന്നും കടുംബത്തോടൊപ്പം കൊടുവള്ളിയിലേക്കും താമസം മാറി. സമീപത്തെ ബസ് സ്റ്റാൻഡിന്റെ ചെരുപ്പ്കുത്തിയായി ജീവിക്കാനുള്ള വരുമാനം കണ്ടെത്തി. ഭർത്താവിന്റെ മരണശേഷം തനിച്ചാണ് ക്രിസ്റ്റീനാമ്മ. രണ്ട് മക്കളാണുള്ളത്. ഇരുവരും തിരുവനന്തപുരത്താണ് താമസം. ഇപ്പോഴും വാടകവീട്ടിലാണ് താമസം. പ്രായത്തിന്റെ അവശതകൾ മറന്ന് ഇന്നും ജീവിതത്തോട് പോരാടുകയാണ് ക്രിസ്റ്റീന.
Story Highlights: Cobbler to super model – inspiring story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here