Advertisement

രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ, പ്രതിരോധത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടണം; പ്രധാനമന്ത്രി

March 14, 2022
Google News 2 minutes Read

പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ ഇ​ന്ത്യ സ്വ​യം​പ​ര്യാ​പ്ത​ത നേ​ട​ണ​മെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ അ​തു​​മാ​ത്ര​മാ​ണ്​ പ​രി​ഹാ​രം.രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ അ​ത്​ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അദ്ദേഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. റഷ്യ-യുക്രൈൻ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യുയു​ടെ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ വി​ളി​ച്ച ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മന്ത്രി.

യുക്രൈനിൽ ​​കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ‘ഓ​പ​റേ​ഷ​ൻ ഗം​ഗ’ വി​ല​യി​രു​ത്തി​യ മോ​ദി കൊ​ല്ല​പ്പെ​ട്ട ന​വീ​ൻ ശേ​ഖ​ര​പ്പ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​മാ​യ എ​ല്ലാ ശ്രമങ്ങളും ന​ട​ത്ത​ണ​മെ​ന്ന് അദ്ദേഹം നിർദേശിച്ചു.

Read Also : മന്ത്രിസഭാ രൂപീകരണം: യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നു

ഇതിനിടെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​ക​ളി​ലെ​യും വ്യോ​മ, സ​മു​ദ്ര മേ​ഖ​ല​ക​ളി​ലെ​യും സു​ര​ക്ഷ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി. അതേസമയം യുക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി പോളണ്ടിലേക്ക് മാറ്റി. യുക്രൈനിലെ സ്ഥിതിഗതികള്‍ മോശമാകുകയാണ്. റഷ്യയുടെ അധിനിവേശം പടിഞ്ഞാറന്‍ യുക്രൈനിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനിലെ സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ തീരുമാനം പുന:പരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Story Highlights: India must become self-sufficient in defense; PM Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here