Advertisement

റെയിൽവേ ലൈനിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ 5 മണിക്കൂറിൽ കാസർഗോഡ് എത്താം; പിന്നെന്തിന് കെ-റെയിലെന്ന് രമേശ് ചെന്നിത്തല

March 14, 2022
Google News 3 minutes Read
ramesh chennithala against k rail

കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന റെയിൽവേ ലൈനിലെ വളവുകളും തിരിവുകളും സിഗ്നലിംഗ് സംവിധാനവും ശരിയാക്കിയാൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ അഞ്ച് മണിക്കൂർ കൊണ്ട് എത്താൻ കഴിയുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ നടന്ന സിൽവർലൈൻ ചർച്ചയിലായികുന്നു ചെന്നിത്തലയുടെ പ്രതികരണം. ( ramesh chennithala against k rail )

ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സിസ്റ്റം കൂടി ശരിയാക്കിയാൽ കാസർഗോഡ് വരെ അഞ്ച് മണിക്കൂർ കൊണ്ട് എത്താൻ സാധിക്കുന്ന സംവിധാനമുണ്ടെങ്കിൽ ആയിരക്കണക്കിന് ജനങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകണമോയെന്ന് പിണറായി വിജയൻ ആലോചിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Read Also : മൂന്ന് കോടി ചെലവില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തില്‍ കല്ലിട്ടു; ഉദ്ഘാടം ചെയ്യണോ സ്‌കൂള്‍ പൊളിക്കണോ?… തലതിരിഞ്ഞ പദ്ധതിയെന്ന് പി.സി.വിഷ്ണുനാഥ്

‘കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ ചെറുത്ത് നിൽപ്പിന്റെ പാതയിലൂടെ മുന്നോട്ട് പോവുകയാണ്. കെ-റയിലിന്റെ പേരിൽ സ്വന്തം സ്ഥലവും, വീടും ജിവനോപാധിയും നഷ്ടപ്പെടുന്ന ആയിരക്കണക്കിന് പേരുടെ വിലാപങ്ങൾ കേൾക്കാൻ സാധിക്കാത്ത സർക്കാരായി മാറിയിരിക്കുകയാണ്. സമരങ്ങളോട് എന്നു മുതലാണ് തലശേരി മെമ്പർക്ക് ഇത്ര പുച്ഛമുണ്ടായത് ? സ്ഥലം ഏറ്റെടുക്കുമ്പോൾ അവർക്ക് നഷ്ടമാകുന്നത് അവരുടെ ജീവതമാണ്. തിരുവനന്തപുരം കാസർഗോഡ് വരെ ജനങ്ങൾ നടത്തുന്ന സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. കെ-റെയിൽ ആർക്ക് വേണ്ടിയാണ് ? കേരളത്തിലെ ജനങ്ങൾക്ക് വേഗതിയിൽ സഞ്ചരിക്കാനാണെങ്കിൽ തിരുവനന്തപുരത്ത് നിന്ന് രാവിലെ 6 മണിക്ക് തിരിക്കുന്ന ജനശതാബ്ദി എക്‌സ്പ്രസ് കോഴിക്കോട് ആറര മണിക്കൂർ കൊണ്ടെത്തും. രാജധാനി എക്‌സ്പ്രസും, അന്ത്യോദയ എക്‌സ്പ്രസും എത്തും. നിലവിലെ റെയിൽവേ ലൈനിന്റെ വളവുകളും, തിരിവുകളും, സിഗ്നലിംഗും പരിഹരിച്ചാൽ 5 മണിക്കൂറിൽ കാസർഗോഡ് എത്താം’- ചെന്നത്തില പറഞ്ഞു.

ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന ഇടതുപക്ഷ സഹയാത്രികരെല്ലാം കെ-റെയിൽ പദ്ധതിയെ എതിർക്കുകയാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത്, ഇടത് അനുകൂലികളായ പരിസ്ഥിതി വാദികൾ എന്നിവരെല്ലാം പദ്ധതിയെ എതിർക്കുകയാണ്. കെ-റെയിൽ മഹത്തായ പദ്ധതിയാണെന്ന് പറഞ്ഞ് കബിളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല തുറന്നടിച്ചു.

‘നിങ്ങൾ ഡിപിആർ ചോദിച്ചിട്ട് തന്നോ ? ആലുവ എംഎൽഎ അൻവർ സാദത്തിനെ അഭിനന്ദിക്കുന്നു. അൻവർ സാദത്തിന്റെ പോരാട്ടത്തിന്റെ ഫലമായാണ് ഡിപിആർ കൊടുക്കേണ്ടി വന്നത്’- ചെന്നിത്തല സഭയിൽ പറഞ്ഞു.

യുഡിഎഫ് വികസനത്തിന് എതിരല്ലെന്നും, കേരളം കണ്ട ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ നടന്നത് യുഡിഎഫ് കാലത്താണെന്നും ചെന്നിത്തല അവകാശപ്പെട്ടു. ഓരോ പദ്ധതിയും നടപ്പാക്കുമ്പോൾ അതിൽ യുഡിഎഫിന്റെ കൈയൊപ്പ് ഉണ്ടായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കെ-റെയിൽ നടപ്പാക്കാനുള്ള പണത്തെ സംബന്ധിച്ചും അവ്യക്തത തുടരുന്നതായി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ലോകത്തിരടത്തും ഇന്ന് സ്റ്റാൻഡേർഡ് ഗേജില്ല. ചൈനയിലും, കിഴക്കൻ യൂറോപ്പിലും മറ്റും മാത്രമാണ് ഇതുള്ളത്. സ്റ്റാൻഡേർഡ് ഗേജ് സർക്കാർ ആവശ്യപ്പെടാനുള്ള കാരണം സർക്കാരിന് ലോൺ തരുന്ന ജൈക്കോയ്ക്ക് വേണ്ടാത്ത ഉപകരണങ്ങൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യിക്കാനാണെന്നും ചെന്നിത്തല തുറന്നടിച്ചു.

Further Updates soon…

Story Highlights: ramesh chennithala against k rail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here