കാണാതായിട്ട് 17 വർഷം; പൊന്നോമനയുടെ അതിശയ വരവ്…

സോഷ്യൽ മീഡിയയിലൂടെ നമ്മൾ കടക്കുന്നത് കൗതുകത്തിന്റെ ഒരു ലോകത്തേക്കാണ്. നമ്മൾ ഒരിക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആളുകളുടെ വിശേഷങ്ങൾ നമ്മൾ അതിലൂടെ അടുത്തറിയാറുണ്ട്. അങ്ങനെയൊരു വാർത്തയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പതിനേഴ് വർഷം മുമ്പ് കാണാതായ തന്റെ പൂച്ചയെ തിരിച്ചുകിട്ടിയ യുവതിയുടെ അനുഭവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പതിനേഴ് വർഷത്തിന് ശേഷം പൂച്ചയെ കണ്ടെത്തിയെന്ന ഒരു ഫോൺ കോൾ വന്നത് ഇവർക്ക് ആശ്ചര്യമായിരുന്നു.
കിം കോളിയറിന്റെ പ്രിയപ്പെട്ട വളർത്തുമൃഗമാണ് ടില്ലി എന്ന പൂച്ച. 2004 ൽ ഇംഗ്ളണ്ടിൽ നിന്ന് റോസ്‌വെല്ലിലേക്ക് താമസം മാറുമ്പോഴാണ് കിമ്മിന്റെ പൂച്ചയെ കാണാതെ പോയത്. ഏറെ വിഷമത്തോടെയാണ് ഈ സമയം കിം അതിജീവിച്ചത്. ആ സമയത്ത് തന്നെ തന്റെ പൂച്ചയെ കണ്ടെത്തുന്നതിനായി കിം പോസ്റ്ററുകളും പരസ്യവും നൽകിയിരുന്നു. എന്നാൽ മാസങ്ങളോളം തന്റെ വളർത്തുമൃഗത്തെ കണ്ടെത്താനാകാത്തതിനെ ത്തുടർന്ന് കിം കോളിയർ പ്രതീക്ഷ അവസാനിപ്പിച്ചു. എന്നാൽ ചൊവ്വാഴ്ച രാത്രി ഒരു എസ്എസ്പിസിഎ ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ച് പൂച്ചയെ കുറിച്ച് പറഞ്ഞപ്പോൾ കിമ്മിന് വിശ്വസിക്കാനായില്ല.

Read Also : ആഴ്ചയില്‍ 11 മണിക്കൂര്‍ ജോലി; ഇരുപത്തിയൊന്നുകാരിയായ അമ്മയുടെ വരുമാനം ഒരു ലക്ഷം രൂപ
പതിനേഴ് വർഷത്തിന് ശേഷം തിരിച്ചുകിട്ടുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇതെനിക്കാൻ വിശ്വസിക്കാൻ വളരെയേറെ പ്രയാസമായിരുന്നു. എങ്കിലും എനിക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയും. വീടുകൾ മാറിയതിന് ശേഷവും കിം തന്റെ വളർത്തുമൃഗത്തിന്റെ മൈക്രോചിപ്പ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് തുടർന്നിരുന്നു. അതുകൊണ്ടാണ് പൂച്ചയെ കണ്ടെത്താനായത്. ഫോൺ വന്നപ്പോൾ താൻ ഞെട്ടിപ്പോയെന്നും കിം പറയുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here