Advertisement

ഭയം എന്താണെന്ന് അറിയാന്‍ വയ്യാത്ത മുത്തശ്ശി, എങ്ങനെ വേദനിപ്പിച്ചാലും മേലുനോവാത്ത സ്ത്രീ; ജോ കാമറൂണിന്റെ സൂപ്പര്‍ പവറിന്റെ ഉറവിടം കണ്ടെത്തി ശാസ്ത്രലോകം

May 25, 2023
Google News 3 minutes Read
Scientists discover why Scottish woman feels no pain or fear

ജീവിതത്തില്‍ ഇന്നേവരെ വേദനയോ ആശങ്കയോ പേടിയോ തോന്നാത്ത ഒരു ജീവിതത്തെക്കുറിച്ച് ആലോചിച്ച് നോക്കാന്‍ കൂടി നമ്മുക്കാകുമോ? ഒന്നിനേയും ഭയക്കാതെ, ഒന്നുകൊണ്ടും വേദനിപ്പിക്കപ്പെടാതെ കുറേ വര്‍ഷങ്ങള്‍ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതില്‍പ്പരം അനുഗ്രഹം ആര്‍ക്കും കിട്ടാനില്ല. അങ്ങനെ അനുഗ്രഹിക്കപ്പെട്ട ആളാണ് സ്‌കോട്ടിഷുകാരിയായ 75 വയസുള്ള ജോ കാമറൂണ്‍. വേദന, ഭയം മുതലായ കാര്യങ്ങള്‍ എന്താണെന്ന് പോലും ഈ മുത്തശ്ശിയ്ക്ക് അറിയില്ല. ഈ സൂപ്പര്‍ പവറോടെ ജീവിച്ച ഈ മുത്തശ്ശി പക്ഷേ ശാസ്ത്രലോകത്തിന് ഒരു തലവേദനയായിരുന്നു. എന്താണ് കാമറൂണിന് മാത്രം വേദന അനുഭവപ്പെടാത്തത് എന്നത് കുറേയധികം ശാസ്ത്രജ്ഞരെ അലട്ടി. ഒടുവില്‍ ഇപ്പോള്‍ ആ രഹസ്യം ചുരുള്‍ അഴിഞ്ഞിരിക്കുകയാണ്. (Scientists discover why Scottish woman feels no pain or fear)

മുത്തശ്ശിയുടെ ശരീരത്തിലെ FAAH-OUT ജീനുകള്‍ക്ക് തന്മാത്ര തലത്തില്‍ മ്യൂട്ടേഷന്‍ സംഭവിച്ചു എന്നതാണ് കാമറൂണിന്റെ രഹസ്യമെന്ന് ഗവേഷകര്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനിലെ ഡോ ആന്‍േ്രഡ ഒകോറോകോവിന്റെ നേതൃത്വത്തിലുള്ള പഠനസംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരുടെ പഠനഫലങ്ങള്‍ ബ്രെയിന്‍ മാസികയില്‍ അച്ചടിച്ചതോടെ കാമറൂണിന്റെ രഹസ്യം ലോകമറിഞ്ഞു.

കീര്‍ത്തി സുരേഷിന്റെ ജീവിതത്തിലെ ‘മിസ്റ്ററി മാന്‍’ എന്ന പേരില്‍ വാര്‍ത്ത; വിവാഹത്തെക്കുറിച്ച് ചൂടന്‍ ചര്‍ച്ചകള്‍; ഒടുവില്‍ വിശദീകരിച്ച് താരംRead Also:

FAAH (ഫാറ്റി ആസിഡ് അമൈഡ് ഹൈഡ്രോലേസ്) OUT എന്ന നോണ്‍ കോഡിംഗ് ആര്‍എന്‍എ വേദനയും പരിഭ്രമവും ഭയവും അനുഭവിക്കുന്നതില്‍ നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നതെന്ന് പഠനസംഘം പറയുന്നു. ഈ ജീന്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നത് വേദന നിയന്ത്രിക്കുന്നതിനും മറ്റ് ചികിത്സകള്‍ക്കും ഭാവിയില്‍ ഏറെ ഉപകാരപ്പെടുമെന്നും ഡാ ആന്‍േ്രഡ ഒകോറോകോവ് പറഞ്ഞു.

Story Highlights: Scientists discover why Scottish woman feels no pain or fear

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here