Advertisement

തൂത്തുവാരിയ യു പിയിൽ ബിജെപിക്ക് കെട്ടിവച്ച പണം പോയത് മൂന്നിടത്ത്

March 15, 2022
Google News 1 minute Read

ഉത്തർപ്രദേശിൽ ഭരണം നേടിയപ്പോഴും ബിജെപിയുടെ 3 സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ടു. കുന്ദ, മാൽഹനി, രസാറ മണ്ഡലങ്ങളിലാണ് ബിജെപി ഏറെ പിന്നിലേക്കു പോയത്. കഴിഞ്ഞ തവണയും സംസ്ഥാനത്തെ 4 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിക്ക് ജാമ്യസംഖ്യ നഷ്ടമായിരുന്നു. മൊത്തം പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടിയാലേ സ്ഥാനാർഥിക്ക് ജാമ്യസംഖ്യ തിരികെ കിട്ടുകയുള്ളൂ.

കുന്ദ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സിന്ധുജ മിശ്രയ്ക്ക് 16,455 വോട്ട് (8.36%) വോട്ടാണ് ലഭിച്ചത്. ജനസത്ത ദൾ ലോക്താന്ത്രിക് പാർട്ടിയാണ് ഇവിടെ ജയിച്ചത്. സമാജ്​വാദി പാർട്ടി രണ്ടാമതെത്തി.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

മാൽഹനി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കൃഷ്ണപ്രതാപ് സിങ്ങിന് 18,319 വോട്ട് (8.01%) ലഭിച്ചു. വിജയിച്ചത് എസ്പി സ്ഥാനാർഥി. രണ്ടാമതെത്തിയത് ജനതാദൾ – യുണൈറ്റഡ്.

രസാറയിൽ ബിഎസ്പി സ്ഥാനാർഥി ജയിച്ചപ്പോൾ രണ്ടാമതെത്തിയത് സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയാണ്. ബിജെപി സ്ഥാനാർഥി ബബ്ബന് 24,235 വോട്ട് മാത്രമാണ് കിട്ടിയത് (12.08%).

Story Highlights: despite-huge-mandate-3-bjp-candidates-lose-deposit-in-up-polls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here