ലൂണയുടെ മാജിക്കിൽ ആദ്യ ഗോൾ നേടി ‘മഞ്ഞപ്പട’; ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍ (1-0)

ഐഎസ്എല്‍ രണ്ടാം പാദ സെമി ഫൈനലില്‍ ജംഷഡ്‌പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നില്‍. 18-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയിലൂടെ ആദ്യ ഗോൾ നേടി കേരള ബ്ലാസ്റ്റേഴ്‌സ്. സ്റ്റാര്‍റ്റിങ് വിസില്‍ മുതല്‍ നിരന്തരം ആക്രമണങ്ങള്‍ നയിച്ച ബ്ലാസ്റ്റേഴ്‌സ് ഒടുവില്‍ ലക്ഷ്യം കാണകുയായിരുന്നു.
18-ാം മിനിറ്റില്‍ ഇടതു വിങ്ങില്‍ നിന്ന് ആല്‍വാരോ വാസ്‌ക്വസ് ഫ്‌ളിക് ചെയ്ത് നല്‍കിയ പന്തില്‍ ലൂണ സ്വതസിദ്ധമായ ശൈലിയില്‍ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് പ്ലേസ് ചെയ്തു. ജംഷഡ്‌പൂരിന്റെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ ആ ഷോട്ടിന് മുന്നില്‍ ഗോള്‍കീപ്പര്‍ ടിപി രഹ്നേഷിനും ഒന്നും ചെയ്യാനായില്ല. നിലവിൽ ബ്ലാസ്‌റ്റേഴ്‌സ് (1-0) മുന്നിലാണ്.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
ആദ്യ പാദത്തില്‍ വിജയഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. പരിശീലനത്തിനിടെ മലയാളി താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. സഹലിനൊപ്പം സഞ്ജീവ് സ്റ്റാലിനും പുറത്തായപ്പോള്‍ സന്ദീപും നിശുകുമാറും ടീമിലെത്തി.
Story Highlights: isl-2021-2022-kerala-blasters-vs-jamshedpur-fc-semi-final-second-leg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here