Advertisement

എന്തുകൊണ്ട് നിരക്ക് കുറയുന്നു; ഇന്ത്യയിൽ അന്താരാഷ്‌ട്ര വിമാന ടിക്കറ്റുകളുടെ വില 40% കുറയും …

March 15, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് കാലം ഏറെ പ്രതിസന്ധികളാണ് നമുക്ക് സൃഷ്ടിച്ചത്. ഈ മഹാമാരിയിൽ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യത്തോടെ നിരവധി നിയന്ത്രണങ്ങളും നമ്മൾ നടപ്പിലാക്കി. ലോക്ക്ഡൗണും യാത്രാവിലക്കും തുടങ്ങി നമ്മുടെ ജീവിതത്തിലെ മാറ്റങ്ങൾ ഇങ്ങനെ നീണ്ടു പോകുന്നു. നീണ്ട കാത്തിരിപ്പിന് ശേഷമാണ് മിക്ക രാജ്യങ്ങളും യാത്ര വിലക്ക് ഒഴിവാക്കിയത്. നിയന്ത്രണങ്ങളോടെ കൂടിയാണെങ്കിലും യാത്ര ചെയ്യാൻ കാത്തിരുന്നവർക്ക് അതൊരു സന്തോഷവാർത്തയായിരുന്നു. കൊവിഡ് ഏറ്റവും ഉയർന്ന സമയത്ത് വിമാനങ്ങൾ കുറവായതിനാൽ വിമാന നിരക്കും ഏറെ വർദ്ധിച്ചിരുന്നു. എന്നാൽ ഇനി പറയുന്നത് യാത്ര പ്രേമികൾക്ക് ഒരു സന്തോഷവാർത്തയാണ്. അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ സമീപഭാവിയിൽ 40 ശതമാനം കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കാനും പതിവ് അന്താരാഷ്ട്ര വിമാന യാത്ര പുനരാരംഭിക്കാനും ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിന് ശേഷമാണ് വിമാന നിരക്ക് 40 ശതമാനം കുറയാൻ സാധ്യതയുണ്ടെന്ന് ഇൻഡസ്‌ട്രി എക്‌സിക്യൂട്ടീവുകൾ പറയുന്നത്. രണ്ട് വർഷത്തെ കൊവിഡ് ലോക്ക്ഡൗണുകൾക്കും നിയന്ത്രണങ്ങൾക്കും ശേഷമാണ് യാത്രകൾ ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള എയർലൈനുകൾ തങ്ങളുടെ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

എന്തുകൊണ്ടാണ് നിരക്ക് കുറയുന്നു?

രണ്ട് വർഷത്തിന് ശേഷം അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ വിലക്ക് നീക്കുന്നതായി സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പാൻഡെമിക്ക് സമയത്ത് എല്ലാ സാധാരണ അന്താരാഷ്‌ട്ര ഫ്ലൈറ്റുകളും നിരോധിച്ചിരിക്കുന്നതിനാൽ, മറ്റ് രാജ്യങ്ങളുമായി ഉള്ള എയർ ബബിൾ പ്രോഗ്രാമുകൾക്ക് കീഴിലാണ് ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുന്നത്. ലോകമെമ്പാടുമുള്ള എയർലൈനുകളിൽ പരിമിതമായ കപ്പാസിറ്റി ഉള്ളതിനാൽ കഴിഞ്ഞ രണ്ട് മാസങ്ങളിൽ വിമാന നിരക്ക് കുതിച്ചുയർന്നു. ചില റൂട്ടുകളിൽ വിമാന നിരക്ക് 100 ശതമാനം വരെയും ഉയർന്നിരുന്നു.

ഫ്ലൈറ്റുകളുടെ എണ്ണം വര്ധിപ്പിക്കുന്നതും അന്താരാഷ്ട്ര വിമാന യാത്ര പുനരാരംഭിക്കുന്നതും നിരക്ക് കുറയാൻ കാരണമാകും.

വിമാനങ്ങളുടെ എണ്ണം?

ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ 100-ലധികം അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അന്താരാഷ്ട്ര വിമാനക്കമ്പനികളായ ലുഫ്താൻസയും ഗ്രൂപ്പ് കാരിയറായ സ്വിസ്സും അടുത്ത കുറച്ച് മാസങ്ങളിൽ ഏകദേശം ഇരട്ടി ഫ്ലൈറ്റുകൾ വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. സിംഗപ്പൂർ എയർലൈൻസ് ഫ്‌ളൈറ്റുകൾ 17 ശതമാനം വർധിപ്പിച്ചേക്കുമെന്ന് ഈ എയർലൈനുകളിലെ എക്‌സിക്യൂട്ടീവുകൾ പറയുന്നു.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

നിരക്ക് കുറവ്

“അന്താരാഷ്‌ട്ര ഫ്‌ളൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചത് ഡിമാൻഡ്-സപ്ലൈയിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. ബബിൾ കരാറുകൾ പ്രകാരം ചില റൂട്ടുകളിൽ അന്താരാഷ്ട്ര യാത്രകൾ ചെലവേറിയതായിരുന്നു എന്നും ട്രാവൽ പോർട്ടൽ ഇക്‌സിഗോയുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അലോക് ബാജ്‌പേയ് പറയുന്നു. അതുകൊണ്ട് തന്നെ ഫ്ലൈറ്റുകളുടെ വർദ്ധനവും കൂടുതൽ റൂട്ടുകളും വരുന്നതിനാൽ, അന്താരാഷ്ട്ര നിരക്കുകൾ കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”

സിംഗപ്പൂർ എയർലൈൻസ് നിലവിൽ ഇന്ത്യയിലുടനീളമുള്ള എട്ട് നഗരങ്ങളിൽ നിന്ന് 52 ​​പ്രതിവാര ഫ്ലൈറ്റുകൾ നടത്തുന്നു. മാർച്ച് 21 മുതൽ അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് 61 പ്രതിവാര ഫ്ലൈറ്റുകൾ വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

Story Highlights: Prices Of International Flight Tickets In India Could Fall By 40%

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement