Advertisement

യുക്രൈനിൽ സെക്കന്റിൽ ഒരു കുട്ടി വീതം അഭയാർഥിയായി മാറുന്നു: ഐക്യരാഷ്ട്ര സഭ

March 15, 2022
Google News 1 minute Read

റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈൻ യുദ്ധത്തിൽ സെക്കന്റിൽ ഒരു കുട്ടിവീതം അഭയാർഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. ഫെബ്രുവരി 24ന് റഷ്യ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 14 ലക്ഷത്തിലധികം കുട്ടികൾ അഭയാർഥികളായി മാറിയെന്നും യൂനിസെഫ് വക്താവ് പറഞ്ഞു.

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മൂന്ന് മില്യൻ ആളുകളാണ് യുക്രൈനിൽ നിന്ന് പലായനം ചെയ്തത്. ഇതിൽ പകുതിയും കുട്ടികളാണ്. ”അവസാന 20 ദിവസത്തിൽ ഓരോ ദിവസവും ശരാശരി 70,000ൽ കൂടുതൽ കുട്ടികളാണ് അഭയാർഥികളായി മാറുന്നത്”-യൂനിസെഫ് വക്താവ് ജയിംസ് എൽഡർ പറഞ്ഞു.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ് ഇതെന്നാണ് കണക്കുകൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധവും സംഘർഷങ്ങളും മൂലം വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട എല്ലാ കുട്ടികളെയും പോലെ അതിർത്തി രാജ്യങ്ങളിലെത്തുന്ന യുക്രൈൻ കുട്ടികളും കുടുംബത്തെ വേർപിരിയാനും അക്രമത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരായേക്കാമെന്നും ജയിംസ് എൽഡർ പറഞ്ഞു.

Story Highlights: ukraine-russia-war-one-child-becoming-a-refugee-every-second-in-ukraine-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here