ഒമാനിലെ സഫി സഹ്റ ഗ്രാമത്തിൽ പുരാതനമെന്ന് കരുതുന്ന ഗുഹ കണ്ടെത്തി

ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ സഫി സഹ്റ ഗ്രാമത്തിൽ ഒമാനി ഗുഹ പര്യവേക്ഷണ സംഘം പുരാതനമെന്ന് കരുതുന്ന ഗുഹ കണ്ടെത്തി. നിസ്വ വിലയാത്തിലെ ജബൽ അഖ്ദറിലാണ് സഫി സഹ്റ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗുഹ കണ്ടെത്തിയതോടെ ഇനിമുതൽ നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഒമാന്റെ നിരവധി ഭാഗങ്ങളിൽ ഇത്തരത്തിൽ ഗുഹകൾ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനിലെ ഗുഹകളെക്കുറിച്ച് അറബിയിലും ഇംഗീഷിലുമുള്ള പുസ്തകം പുറത്തിറക്കിയിരുന്നു.
Read Also : സൗദിയിലെ പൊടിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഒമാനി കേവ്സ് പര്യവേക്ഷണ സംഘം (ഒ.സി.ഇ.ടി) കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നൂറിലധികം ഗുഹകളാണ് പര്യവേക്ഷണം ചെയ്ത് രേഖപ്പെടുത്തിയത്. അവരുടെ വർഷങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായാണ് സഫി സഹ്റയിൽ പുരാതന ഗുഹയുണ്ടെന്ന് വെളിപ്പെട്ടത്.
സഫി സഹ്റ പ്രദേശത്ത് താമസിക്കുന്നവരാണ് ഗുഹാസ്ഥലം കണ്ടെത്തുന്നതിന് പര്യവേക്ഷകരെ സഹായിച്ചത്. പ്രദേശവാസികളിൽ നിന്ന് വലിയ സഹായവും പിന്തുണയുമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പര്യവേക്ഷണ സംഘം പറയുന്നു.
Story Highlights: ancient cave has been discovered in the village of Safi Zahra in Oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here