കേരൾ മേം ഗുസ്തി ,ദില്ലി മേം ദോസ്തി ; സിൽവർ ലൈനിൽ കേരള എംപിമാരെ പരാമർശിച്ച് കേന്ദ്ര റയിൽവേ മന്ത്രി

സിൽവർ ലൈനുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങൾ ഗൗരവമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ കേരള എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ( ashwini vaishnaw about silverline )
സിൽവർ ലൈനിന് കേന്ദ്രം നൽകിയത് തത്വത്തിലുള്ള അനുമതിയാണ്. അന്തിമ അനുമതി വിശദമായ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോർട്ട് കണക്കിലെടുത്ത് മാത്രമേ നൽകൂ . എതിർപ്പ് ഉയർത്തുന്നവർ ഉന്നയിക്കുന്ന വിഷയങ്ങൾ ഗൗരവതരമാണ് . പരിസ്ഥിതി പ്രശ്നത്തിനിടയാക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ അറിയിച്ചിട്ടുണ്ടെന്നും ഹൈബി ഈഡൻ്റെയും ബെന്നി ബെഹന്നാൻ്റെയും ചോദ്യങ്ങൾക്ക് റയിൽവേ മന്ത്രി മറുപടി നൽകി.
സിൽവർ ലൈനിന് അന്തിമ അനുമതി ഉടൻ നൽകണമെന്ന് ആലപ്പുഴ എം പി എം ആരിഫ് ആവശ്യപ്പെട്ടു. ഇതിനു മറുപടിയായാണ് മന്ത്രി കേരൾ മേം ഗുസ്തി ,ദില്ലി മേം ദോസ്തി (കേരളത്തിൽ ഗുസ്തിയും ദില്ലിയിൽ ചങ്ങാത്തവും ) എന്ന് പറഞ്ഞത് . ഇവർ തമ്മിലുള്ള തർക്കത്തിൻ്റെ അന്തർധാര തനിക്കറിയില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞപ്പോൾ സഭയിൽ ചിരി പടർന്നു.
Story Highlights: ashwini vaishnaw about silverline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here