ബഹ്റൈനിൽ ചെറിയ വരുമാനത്തിൽ ജീവിക്കുന്നവർക്കുള്ള സഹായം റമദാനിൽ ഇരട്ടിയാവും

ബഹ്റൈനിൽ താമസിക്കുന്ന കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് നൽകിവരുന്ന സാമ്പത്തികസഹായം റമദാൻ മാസത്തിൽ ഇരട്ടിയാക്കാൻ ഗുദൈബിയ പാലസിൽ നടന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
സാമ്പത്തികസഹായങ്ങൾ റമദാന് മുന്നോടിയായിത്തന്നെ ജനങ്ങൾക്ക് വിതരണം ചെയ്യും. തൊഴിൽ, സാമൂഹികക്ഷേമകാര്യ മന്ത്രാലയത്തെ സഹായം വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം ജനുവരി മുതൽ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്കുള്ള സാമ്പത്തികസഹായം 10 ശതമാനം വർധിപ്പിച്ചിരുന്നു. റമദാൻ അടുത്ത സാഹചര്യത്തിൽ അടിസ്ഥാന ഭക്ഷണസാധനങ്ങളുടെ വില വർധിക്കുന്നത് തടയാൻ മാർക്കറ്റുകളിൽ നിരീക്ഷണം ശക്തമാക്കും.
Read Also : ഒമാനിൽ ചരക്കു കപ്പലിന് തീപിടിച്ച് കാണാതായ ഇന്ത്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തെയാണ് മാർക്കറ്റുകളിൽ നിരീക്ഷണം നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനും സ്വീകരിച്ച നടപടികളെക്കുറിച്ചും മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.
സൗദിയിലെ റിയാദ് പട്ടണത്തിലെ എണ്ണശുദ്ധീകരണശാലക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ മന്ത്രിസഭ അപലപിച്ചു. സൗദി ഭരണകൂടം ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ യു.എ.ഇ സന്ദർശനം വിജയകരമായിരുന്നുവെന്ന് യോഗം വിലയിരുത്തി.
Story Highlights: Bahrain, Financial help will be doubled in Ramadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here