ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് സത്യപ്രതിജ്ഞ; ഭഗവന്ത് മൻ പഞ്ചാബ് മുഖ്യമന്ത്രി

തൂക്കിലേറും മുൻപ് ഭഗത് സിംഗ് വിളിച്ച ഇൻക്വിലാബ് സിന്ദാബാദുമായി പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ സത്യപ്രതിജ്ഞ. ഭഗത് സിങ്ങിന്റ ഗ്രാമമായ ഖട്കർ കാലനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. സത്യപ്രതിജ്ഞയുടെ ഒടുവിലാണ് ഭഗവന്ത് മൻ ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചത്. ( bhagwant mann sworn in as punjab cm )
ഉച്ചക്ക് 1.30 ഓടെയാണ് ഭഗവന്ത് സിംഗ് മൻ സത്യപ്രതിജ്ഞ ചെയ്തത്. 100 ഏക്കർ സ്ഥലത്താണ് ചടങ്ങിനുള്ള വേദി ഒരുക്കിയിരിക്കുന്നത്. 5 ലക്ഷത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഡൽഹി മന്ത്രിമാർ, ആം ആദ്മി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കലാ സാംസ്‌കാരിക മേഖലയിൽ നിന്നുള്ള അഥിതികൾ ചടങ്ങിൽ പങ്കാളികളായി.
ഭഗവന്ത് മൻ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാകും നടക്കുക.
അതേസമയം മറ്റ് നാല് സംസ്ഥാങ്ങളിലെ മുഖ്യമന്ത്രിമാരെ ബിജെപി നേതൃത്വം ഉടൻ പ്രഖ്യാപിക്കും. ഗോവ, ഉത്തരഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാങ്ങളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ വന്നതാണ് പ്രഖ്യാപനം വൈകാൻ കാരണമായത്.
Story Highlights: bhagwant mann sworn in as punjab cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here