പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആശുപത്രി വിട്ടു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആശുപത്രി വിട്ടു. ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭഗവന്ത് മൻ ഇന്നലെയാണ് ആശുപത്രി വിട്ടത്. ( bhagawant mann left hospital )
കഴിഞ്ഞ ദിവസം ഭഗവന്ത് മൻ പുഴയിലെ മലിന ജലം കുടിക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു. എന്നാൽ മലിന ജലം കുടിച്ച് ദേഹാസ്വാസ്ഥ്യം സംഭവിച്ചിട്ടില്ലെന്നും, അണുബാധയൊന്നും ഏറ്റിട്ടില്ലെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. റുട്ടീൻ ചെക്കപ്പിന്റെ ഭാഗമായി ആശുപത്രിയിൽ പോയതാണെന്നും ഭഗവന്ത് മൻ പറഞ്ഞു.
Read Also: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി; ചിത്രങ്ങൾ
കഴിഞ്ഞ ദിവസമാണ് കാലി ബെയ്ൻ നദിയുടെ ശുചീകരണത്തിന്റെ 22-ാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രദേശത്ത് എത്തിയത്. ഇവിടെ വച്ച് പരിസ്ഥിതി പ്രവർത്തകനും രാജ്യസഭാ എംപിയുമായ ബാബ ബൽബീർ സിംഗ് മുഖ്യമന്ത്രിക്ക് കാലി ബെയ്ൻ നദിയിലെ വെള്ളം കുടിക്കാൻ നൽകുകയായിരുന്നു. ഭഗവന്ത് മൻ മടികൂടാതെ വെള്ളം കുടിക്കുകയായിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
Story Highlights: bhagawant mann left hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here