Advertisement

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി; ചിത്രങ്ങൾ

July 7, 2022
Google News 2 minutes Read
bhagwant mann wedding pics

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി. കുടുംബസുഹൃത്തും ഡോക്ടറുമായ ഗുർപ്രീത് കൗറാണ് വധു. ചണ്ഡിഗഡിലെ മന്നിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു ക്ഷണം. ( bhagwant mann wedding pics )

അമ്മയുടെയും സഹോദരിയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഡോ.ഗുർപ്രീതിനെ ഭഗവന്ത് മൻ ജീവിത സഖിയാക്കിയത്.ഡോ.ഗുർപ്രീതിന്റെയും ഭഗവന്ത് മനിന്റെയും കുടുംബങ്ങൾ തമ്മിൽ ദീർഘനാളായി സൗഹൃദമുണ്ട്.

ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവ സ്വദേശിയാണ് ഗുർപ്രീത് കൗർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൂടാതെ അടുത്ത സുഹൃത്തുക്കളും പാർട്ടി നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുർപ്രീതും ഭഗവന്ത് മന്നിനായി പ്രചരണ രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി പദവിയിലിരിക്കെ വിവാഹിതനാകുന്ന നാലാമത്തെ യാളാണ് ഭഗവന്ത് മൻ. 6 വർഷം മുൻപ് വിവാഹമോചിതനായ മന്നിന്റെ രണ്ടാം വിവാഹമാണിത്.

Story Highlights: bhagwant mann wedding pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here