Advertisement

ദുബായ് എക്സ്​പോയിലെത്തിയവരുടെ എണ്ണം രണ്ട്​ കോടിയിലേക്ക്​

March 16, 2022
Google News 1 minute Read

യു.എ.ഇ എക്സ്​പോയിലെ സന്ദർശകരുടെ എണ്ണം രണ്ട്​ കോടിയിലെത്തി. കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് എക്സ്​പോയിൽ 1.90 കോടി സന്ദർശകരാണ്​ എത്തിയത്​. 16 ലക്ഷം പേർ കഴിഞ്ഞയാഴ്ച മാത്രം എക്സ്പോയിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ, തുടക്കത്തിൽ സംഘാടകർ പ്രഖ്യാപിച്ച രണ്ട്​ കോടി എന്ന ലക്ഷ്യം ദിവസങ്ങൾക്കുള്ളിൽ എക്സ്​പോ മറികടക്കുമെന്നുറപ്പായി.

Read Also : കുവൈറ്റിൽ റമദാൻ നോമ്പ്‌ തുറ പരിപാടികൾക്ക് അനുമതി

ഇനി 15 ദിവസം മാത്രമാണ്​ എക്സ്​പോ അവസാനിക്കാനായി ബാക്കിയുള്ളത്​. ​ അവസാന ദിനങ്ങളിൽ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അധികൃതർ പറയുന്നു. 18 വയസിൽ താഴെയുള്ള സന്ദർശകരുടെ എണ്ണം മാത്രം 17 ലക്ഷം കടന്നെന്നാണ് എക്സോ​പോയുടെ കണക്ക്​. കുട്ടികളുടെ എണ്ണം ഇത്രയധികം വർധിക്കാൻ നിരവധി കാരണങ്ങളുണ്ടെന്ന് എക്സ്പോ അധികൃതർ വ്യക്തമാക്കി.

കുട്ടികൾക്ക്​ പ്രവേശനം സൗജന്യമാക്കിയതും നിരവധി ആകർഷകമായ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിച്ചതും കുട്ടികളെ കൂടുതലായി എക്സ്പോയിലേക്ക് എത്തിച്ചിട്ടുണ്ട്. കുടുംബങ്ങളെ ആകർഷിക്കുന്ന നിരവധി പരിപാടികളാണ് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്.

Story Highlights: Dubai Expo hits 2 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here