Advertisement

‘എന്നെ കോളജിലൂടെ വലിച്ചിഴച്ചു, വളഞ്ഞിട്ട് ആക്രമിച്ചു’; കെഎസ്‌യു വനിതാ നേതാവ്

March 16, 2022
Google News 2 minutes Read
ksu women leader about sfi attack

തിരുവനന്തപുരം ലോ കോളജിൽ ഇന്നലെയുണ്ടായ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തിൽ പ്രതികരണവുമായി പരുക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്. തന്നെ കോളജിലൂടെ വലിച്ചിഴച്ചെന്നും വളഞ്ഞിട്ട് ആക്രമിച്ചെന്നും വനിതാ നേതാവ് പറഞ്ഞു. ( ksu women leader about sfi attack )

ഇന്നലെയായിരുന്നു തിരുവനന്തപുരം ലോ കോളജിലെ യൂണിയൻ ഉദ്ഘാടനം. എട്ടരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് എസ്എഫ്‌ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. തന്നെയും ആഷിഖ് എന്ന മറ്റൊരു വിദ്യാർത്ഥിയേയുമാണ് കോളജിൽ വച്ച് ആക്രമിച്ചതെന്ന് ദേവനാരായണൻ എന്ന വിദ്യാർത്ഥി ഉൾപ്പെടെയുള്ള പത്ത് പേരെ വീട്ടിൽ കയറി ആക്രമിച്ചുവെന്നാണ് വനിതാ നേതാവ് ആരോപിക്കുന്നത്. തേപ്പ്‌പെട്ടി കൊണ്ട് തലയ്ക്കടിക്കുകയും മറ്റും ചെയ്തുവെന്നും വനിതാ നേതാവ് ആരോപിച്ചു. ഇതിന് മുൻപും എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ലെന്നും നേതാവ് പറഞ്ഞു.

എസ്.എഫ്.ഐ കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികൾ തമ്മിൽ ഇന്നലെ വൈകീട്ടോടെ തർക്കം ഉടലെടുത്തിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് രാത്രിയോടെ നടന്ന സംഭവം. വനിതാ നേതാവിനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കൂടാതെ മറ്റൊരു വിദ്യാർത്ഥിയെ മതിലിനോട് ചേർത്ത് നിർത്തി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർത്ഥികളെ പൊലീസ് ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായ വനിതാ നേതാവിനെ വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തു

സംഭവത്തിൽ റിട്ടൺ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. പരാതി ലഭിച്ചയുടൻ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. കോളജിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Story Highlights: ksu women leader about sfi attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here