Advertisement

കോൺഗ്രസിന് സ്ഥിരം അധ്യക്ഷൻ വേണം; നെഹ്‌റു കുടുംബത്തിൽ നിന്ന് ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ; പി ജെ കുര്യൻ

March 16, 2022
Google News 1 minute Read

തിരുത്തൽ വാദി യോഗത്തിൽ പങ്കെടുക്കാൻ പി ജെ കുര്യൻ ഡൽഹിയിൽ. കോൺഗ്രസിന് സ്ഥിരം അധ്യക്ഷൻ ഉണ്ടാകണെമന്ന് പി ജെ കുര്യൻ പറഞ്ഞു. നെഹ്‌റു കുടുംബത്തിൽ നിന്ന് ഒരാൾ തയാറായില്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തണമെന്ന് അദ്ദേഹം വ്യകത്മാക്കി. 

രാഹുൽ ​ഗാന്ധി നിലവിൽ എംപിയാണ്. പാ‍ർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം പലവട്ടം പറഞ്ഞു. അദ്ദേഹത്തിന് പാ‍ർട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെങ്കിൽ വേറെ ആരെങ്കിലും അതേറ്റെടുക്കണം. കെ.സി.വേണുഗോപാൽ നടപ്പാക്കുന്നത് നേതൃത്വം നൽകുന്ന നിർദേശ‍മാണ്. അത് പാളുന്നതിൻ്റെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്നും കുര്യൻ പറഞ്ഞു.

നിര്‍ണ്ണായക നീക്കവുമായി ഗ്രൂപ്പ് 23 നീങ്ങുന്നതിനിടെയാണ് അടിയന്തര നടപടികളിലേക്ക് നേതൃത്വം കടന്നത്. പുനസംഘടന വരെ ഗാന്ധി കുടംബം എന്ന അനുനയ ഫോര്‍മുല ഗ്രൂപ്പ് 23 അനുസരിക്കും. പിന്നീട് നേതൃമാറ്റം വേണമെന്ന കടുത്ത നിലപാടിലാണ്. നേതൃത്വത്തിനെതിരായ നീക്കത്തിന് സംസ്ഥാനങ്ങളില്‍ പിന്തുണയേറുന്നുവെന്ന സന്ദേശം നല്‍കി നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് നീക്കം.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

അതേസമയം കൂട്ടത്തോല്‍വിയില്‍ ഒടുവില്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം രാജി വച്ചതായി സിദ്ദു അറിയിച്ചു. 2017 ല്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സിദ്ദു അമരീന്ദര്‍ സിംഗിനെതിരായ ഹൈക്കമാന്‍റ് നീക്കത്തില്‍ പാര്‍ട്ടിയുടെ ആയുധമായിരുന്നു. ക്യാപ്റ്റന്‍ വിലക്കിയിട്ടും സിദ്ദുവിനെ തന്നെ പാര്‍ട്ടി അധ്യക്ഷനാക്കി രാഹുലും പ്രിയങ്കയും അദ്ദേഹത്തെ വെല്ലുവിളിച്ചു. അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്‍റെ പടിയിറങ്ങിയപ്പോള്‍ ചന്നിയിലേക്ക് പാര്‍ട്ടി തിരിഞ്ഞതോടെ പിസിസി അധ്യക്ഷ സ്ഥാനം വലിച്ചെറി‍ഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തുണ്ടാകാവുന്ന തിരിച്ചടി ഭയന്ന് ഹൈക്കമാന്‍റ് കാല് പിടിച്ച് വീണ്ടും അധ്യക്ഷനാക്കി.

Story Highlights: pjkurian-g23-meet-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here