Advertisement

ലോ കോളേജ് സംഘർഷം; ‘കേരളത്തിലെ നവോദ്ധാനവും സ്ത്രീപക്ഷ സ്നേഹവും എന്തെന്ന് തെളിഞ്ഞു’; ഷാഫി പറമ്പിൽ

March 16, 2022
Google News 1 minute Read

തിരുവനന്തപുരം ലോ കോളജിൽ കെ.എസ്.യു വനിതാ നേതാവിനെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം എൽ എ. കേരളത്തിലെ നവോദ്ധാനവും സ്ത്രീപക്ഷ സ്നേഹവും എന്തെന്ന് വ്യകത്മായി തെളിഞ്ഞു.

മദ്യപിച്ചെത്തിയ ഗുണ്ടകളുടെ നേതൃത്വത്തിൽ കോളജിൽ പഠിക്കുന്നവരും അല്ലാത്തയുമുള്ള കുട്ടികളുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ് പെൺകുട്ടികളെ പോലും വെറുതെ വിടാതെ നിലത്തിട്ട് ഇഴച്ച് ക്രൂരമായി മർദിച്ചത്.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

അതുകൊണ്ടും തീരാതെ കെ എസ് യു വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിലും റെന്റിന് താമസിക്കുന്ന വീടുകളും കേന്ദ്രീകരിച്ച് തെരഞ്ഞു പിടിച്ച് പുറത്ത് നിന്നുള്ള ഗുണ്ടകൾ ആക്രമിച്ചു. ആദ്യം ഭീഷണി പിന്നീട് ആളെ കൂട്ടി വന്ന് അത് സംഘർഷത്തിലേക്ക് കലാശിച്ചു. എന്നിട്ടും ആശുപത്രിക്ക് പുറത്തും വീണ്ടും ഗുണ്ടകൾ അക്രമണങ്ങൾക്കായി മുതിർന്നു. ഇതിനെതിരെ ശക്‌തമായ പ്രതിഷേധിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

തിരുവനന്തപുരം ലോ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ പരാതിയിൽ 8 പേർക്ക് എതിരെ കൂടി പൊലീസ് കേസ് എടുത്തു. എട്ടുപേരും എസ്എഫ്ഐ പ്രവർത്തകരാണ്. എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചു എന്ന പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്ക് എതിരെയും കേസ് എടുത്തിരുന്നു.

അക്രമിച്ചതിനും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് പുതിയതായി കേസ് എടുത്തിരിക്കുന്നത്. അക്രമിക്കപെട്ട കെ.എസ്.യു നേതാവ് സഫീനയുടെ മൊഴിയെടുത്തു. സഫീനയെ അക്രമിച്ചതിനു കേസ് നേരത്തെ എടുത്തിട്ടുണ്ട്. സംഭവത്തില്‍ കെഎസ് യൂ യൂണിറ്റ് പ്രസിഡണ്ടായ സഫ്ന അടക്കം രണ്ടുപേര്‍ക്കാണ് പരുക്കേറ്റത്.

Story Highlights: shafiparambil-response-sfi-attacked-ksu-leader-trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here