Advertisement

അദാനിയെ കടത്തിവെട്ടി അംബാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍

March 17, 2022
Google News 1 minute Read

ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. 2022 ഹുറൂണ്‍ റിച്ച് ലിസ്റ്റ് പ്രകാരം നിലവില്‍ ഏഷ്യയിലെ ഏറ്റവും ധനികന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് തൊട്ടുപിന്നില്‍. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അംബാനിയുടെ ആസ്തിയില്‍ 24 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 20 ബില്യണ്‍ ഡോളറാണ് 2021ല്‍ അംബാനിക്ക് നടാനായത്. 103 ബില്യണ്‍ ഡോളറിന്റെ ആസ്തി അംബാനിക്കുണ്ടെന്നാണ് ഹുറൂണ്‍ റിച്ച് ലിസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അദാനിയുടെ ആസ്തി ഒരു വര്‍ഷം കൊണ്ട് 49 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചതായും ഹുറൂണ്‍ ലിസ്റ്റ് പറയുന്നു. ജെഫ് ബെസോസ് 2021ല്‍ ഉണ്ടാക്കിയതിലധികം നേട്ടമുണ്ടാക്കാന്‍ അദാനിക്ക് സാധിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടെ അദാനിയുടെ സമ്പാദ്യത്തില്‍ 400 ശതമാനം വളര്‍ച്ചയാണുണ്ടായത്.

മുന്‍പ് ബ്ലൂംബെര്‍ഗിന്റേയും ഫോര്‍ബ്‌സ് മാസികയുടേയും ഡാറ്റകള്‍ പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ ഗൗതം അദാനിയായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തെത്തിയപ്പോഴാണ് അദാനിയെ അംബാനി കടത്തിവെട്ടിയത്. നൈക്ക ഉടമ ഫാല്‍ഗുനി നയാറാണ് പുതിയതായി ധനികരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരി.

റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എം3എമ്മുമായി ചേര്‍ന്ന് ഗവേഷണ പ്ലാറ്റ്ഫോമായ ഹുറൂണാണ് പട്ടിക തയാറാക്കിയത്. 2557 കമ്പനികളില്‍ നിന്നും 69 രാജ്യങ്ങളില്‍ നിന്നുമായി 3381 ശതകോടീശ്വരന്മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് സൈറസ് പൂനവാല, ഡി-മാര്‍ട്ട് സ്ഥാപകന്‍ രാധാ കിഷന്‍ ദമാനി, സ്റ്റീല്‍ വ്യാപാരി ലക്ഷ്മി മിത്തല്‍ എന്നിവരും പട്ടികയിലെ ആദ്യ 100 സ്ഥാനങ്ങള്‍ക്കുള്ളില്‍ ഇടം നേടി.

Story Highlights: ambani richest person asia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here