Advertisement

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി; പ്രഖ്യാപനം ഇന്നുണ്ടായേക്കും

March 17, 2022
Google News 1 minute Read

സംസ്ഥാനത്തെ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആരായിരിയ്ക്കും എന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായെക്കും. എം ലിജുവിന്റെയും സതീശൻ പാച്ചേനിയുടെയും പേരുകൾക്കാണ് പ്രഥമ പരിഗണന. ഇന്നലെ കെ സുധാകരൻ രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ എം ലിജുവും ഉണ്ടായിരുന്നു. ഇതിന് തുടർച്ചയായി ലിജുവിന്റെ സ്ഥാനാർത്ഥിത്വം അംഗികരിയ്ക്കുപ്പെടും എന്ന പ്രസ്താവനയും കെ.സുധാകരൻ നടത്തിയിരുന്നു.

ആന്ധ്രയുടെ ചുമതല വഹിയ്ക്കുന്ന ശ്രീനിവാസൻ കൃഷ്ണന്റെ പേരും അവസാന നിമിഷത്തിൽ പരിഗണനാ പട്ടികയിൽ കടന്ന് കൂടിയെന്നാണ് വിവരം. റോബർട്ട് വദ്രയുടെ സ്ഥാപനങ്ങളുടെ മുൻ ഡയറക്ടറായ ശ്രീനിവാസൻ ക്യഷ്ണന്റെ പേര് പ്രിയങ്കഗാന്ധി യാണ് നിർദ്ധേശിച്ചത് എന്നാണ് കോൺഗ്രസ് വ്യത്തങ്ങൾ വ്യക്തമാക്കുന്നത്.

സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ഡിവൈഎഫ്‌ഐ നേതാവ് എ.എ റഹീമിനെ നിശ്ചയിച്ചിരുന്നു. ഇന്നലെ ചേർന്ന അവെയ്‌ലബിൾ സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊണ്ടത്.

21ന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതുകൊണ്ട് തന്നെ തീരുമാനം വേഗത്തിലാക്കുകയായിരുന്നു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നാണ് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞിരുന്നത്.

ഏറെക്കാലമായി ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ റഹീം അടുത്ത കാലത്താണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റാകുന്നത്. 2011 ൽ വർക്കലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും കോൺഗ്രസിലെ വർക്കല കഹാറിനോട് പരാജയപ്പെട്ടിരുന്നു. നിയമത്തിലും ജേർണലിസത്തിലും ബിരുദമുള്ള റഹിം കുറച്ചു കാലം കൈരളി ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗമായിരുന്ന അമൃതയാണ് ഭാര്യ.

യുവനിരയിലുള്ള സ്ഥാനാർത്ഥിയെയാണ് ഇന്നലെ സിപിഐയും രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. പി സന്തോഷ് കുമാർ സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനമെടുത്തത്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. എഐവൈഎഫ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011 ന് ഇരിക്കൂറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

Story Highlights: congress candidate today announcement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here