ഡീസൽ വില വർധന; കെഎസ്ആർടിസി ഹൈക്കോടതിയിൽ

ഡീസൽ വില വർധനയ്‌ക്കെതിരായ ഹർജി നാളെ ഫയൽ ചെയ്യുമെന്ന് കെ എസ് ആർ ടി സി. റീട്ടെയിൽ വിലയിൽനിന്ന് 27.88 രൂപയുടെ വർധനയാണ് ഏർപ്പെടുത്തിയത്. ഇത് പ്രതിദിനം 75-80 ലക്ഷം രൂപയുടെ അധിക ബാധ്യത വരുന്നുണ്ടെന്ന് കെഎസ്ആർടിസി പറഞ്ഞു.
കെഎസ്ആർടിസിയെ വന്‍ പ്രതിസന്ധിയിലാക്കി പൊതു മേഖല എണ്ണക്കമ്പനികൾ ബള്‍ക്ക് പര്‍ച്ചേഴ്സര്‍ വിഭാഗത്തിനുള്ള ഡീസല്‍ വില കുത്തനെ കൂട്ടിയിരുന്നു. ലിറ്ററിന് 21.10 രൂപയാണ് കൂട്ടിയത്. ഇതോടെ ഡീസല്‍ ലിറ്ററിന് 121.35 രൂപയാണ് കെഎസ്ആര്‍ടിസി നല്‍കേണ്ടത്. നേര്‍ത്തെ 7 രൂപ കൂട്ടിയതിനെതിരെ കെഎസ്ആര്‍ടിസി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം ലഭിച്ചിരുന്നില്ല.
പൊതുഗതാഗത മേഖലയെ തകർക്കുന്നതാണ് കേന്ദ്ര നടപടിയെന്നും ഭീമമായ ബാധ്യത കെഎസ്ആർടിസിക്ക് താങ്ങാനാകില്ലെന്നും ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. കുത്തക മുതലാളിമാരെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢ നീക്കമാണിതെന്നും മന്ത്രി വിമർശിച്ചു. ഇതിനെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
Read Also : അശ്വത്ഥാമാവെന്ന സിൽവർലൈന് വേണ്ടി ആനവണ്ടിയെ കുത്തി കൊല്ലരുത്; പ്രതിപക്ഷം
കെ എസ്ആർ ടി സിയുടെ വാർഷിക നഷ്ടം 2000 കോടി രൂപയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. ഇന്ധനവില വർധനവും കൊവിഡ് സാഹചര്യങ്ങളും പ്രതിസന്ധിയാണ്. കെ എസ് ആർ ടിസിയെ തിരികെ കൊണ്ടുവരാൻ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Story Highlights: Diesel price hike; KSRTC in High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here