Advertisement

ചെച്‌നിയന്‍ തലവന്റെ പരിഹാസം; എലോന എന്ന് പേരുമാറ്റി തിരിച്ചടിച്ച് മസ്‌ക്

March 17, 2022
Google News 1 minute Read

തന്നെ ആക്ഷേപിച്ച ചെച്‌നിയന്‍ തലവന് മറുപടിയായി ട്വിറ്ററില്‍ സ്വന്തം പേര് മാറ്റി സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ മസ്‌ക് വെല്ലുവിളിച്ചതിനെത്തുടര്‍ന്ന് പുടിന്‍ അനുകൂലികള്‍ മസ്‌കിനെതിരെ വ്യാപകമായ പ്രചരണങ്ങളുമായി സോഷ്യല്‍ മീഡിയ കീഴടക്കിയ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പേരുമാറ്റല്‍. പുടിനെ വെല്ലുവിളിക്കാന്‍ ട്വിറ്ററിലെ വെറുമൊരു ബ്ലോഗറായ പാവം ഇലോണയ്ക്ക് കഴിയില്ലെന്നായിരുന്നു ചെച്‌നിയന്‍ തലവന്റെ പരിഹാസം. ഇതേത്തുടര്‍ന്ന് മസ്‌ക് തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ഇലോണ മസ്‌ക് എന്ന് മാറ്റി തിരിച്ചടിക്കുകയായിരുന്നു.

കരുത്തനായ രാഷ്ട്രീയ തന്ത്രജ്ഞനും അമേരിക്കയുടെ ശത്രുവുമായ പുടിനെ വെല്ലുവിളിക്കാന്‍ സൗമ്യയായ ഇലോണ വളര്‍ന്നിട്ടില്ലെന്നാണ് റിപ്പബ്ലിക് ഓഫ് ചെച്നിയയുടെ തലവനും പുടിന്റെ ഉന്നത സഖ്യകക്ഷിയുമായ കാദിറോവ് മസ്‌കിനെ പരിഹസിച്ചത്. മസ്‌ക് ഇപ്പോഴും ഇലോണ്‍ മസ്‌ക് ആയിട്ടില്ലെന്നും ഇലോണയാണെന്നും കാദിറോവ് സൂചിപ്പിച്ചിരുന്നു. ഇലോണ ഇലോണ്‍ ആയി മാറാന്‍ പ്രത്യേക പരിശീലനം വേണമെന്നും അദ്ദേഹം പരിഹസിക്കുകയായിരുന്നു. എന്നാല്‍ ഈ പരിശീലനത്തിന് താന്‍ തയാറാണെന്നായിരുന്നു മസ്‌കിന്റെ മറുപടി. ചെച്‌നിയന് നേതാവിന്റെ പരിഹാസത്തെത്തുടര്‍ന്ന് മസ്‌കിന്റെ അമ്മ മയ് മസ്‌കും വിട്ടുകൊടുത്തില്ല. മസ്‌ക് പെണ്‍കുട്ടിയെപ്പോലെ വസ്ത്രം ധരിച്ചുനില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ച് എന്റെ ഇലോണ മോള്‍ സുന്ദരിയാണെന്ന് ഇവര്‍ ട്വീറ്റ് ചെയ്തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

യുക്രൈനിലേക്ക് റഷ്യ അധിനിവേശം കടുപ്പിച്ചയുടന്‍ തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് യുക്രൈനായി ആക്ടിവേറ്റ് ചെയ്തതായി മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ടാണ് മസ്‌ക് ഇന്റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്ത് നല്‍കിയത്. യുക്രൈന്‍ ഇലോണ്‍ മസ്‌ക് നല്‍കിയ വാക്കാണ് ഇതിലൂടെ പാലിക്കപ്പെട്ടത്.

സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്‌ക് അറിയിച്ചിരുന്നു. അതും ഇപ്പോള്‍ യുക്രൈനിന് ലഭ്യമാക്കിയിരിക്കുകയാണ് മസ്‌ക്. പടിഞ്ഞാറന്‍ യുക്രൈനിലാണ് ഈ സാമഗ്രികള്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മസ്‌കിന് നന്ദി അറിയിച്ച് യുക്രൈന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ മസ്‌ക് അയച്ച സാമഗ്രികളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനെ മസ്‌ക് തിരിച്ച് അഭിവാദ്യം ചെയ്യുന്നുണ്ട്.

സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോളായിരുന്നു ഇലോണ്‍ മസ്‌കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചത്. പത്ത് മണിക്കൂറിന് ശേഷം സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ യുക്രൈനില്‍ ആക്ടിവേറ്റ് ചെയ്തുവെന്ന് അറിയിച്ചാണ് മസ്‌ക് ഇതിന് മറുപടി നല്‍കിയത്. ഇതോടെ മസ്‌കിനെ അഭിനന്ദിച്ചും നന്ദി അറിയിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്.

Story Highlights: elon musk changed his name twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here