കൊടുങ്ങല്ലൂരിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു

കൊടുങ്ങല്ലൂരിലെ എറിയാട് സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. എറിയാട് ഇളങ്ങരപ്പറമ്പിൽ നാസറിന്റെ ഭാര്യ റിൻസിയെയാണ് (30) യുവാവ് ആക്രമിച്ചത്. ( kodungallur woman stabbed )
ഇന്ന് രാത്രി ഏഴരയോടെ ചെമ്പറമ്പ് പള്ളി റോഡിലായിരുന്നു സംഭവം. കേരളവർമ്മ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിൻസി. റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന യുവാവ് വീട്ടമ്മയെ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു.
Read Also : സാധനം വാങ്ങാനെത്തിയവര്‍ തമ്മില്‍ സംഘര്‍ഷം: മൂന്ന് പേര്‍ക്ക് വെട്ടേറ്റു, രണ്ട് പേര്‍ അറസ്റ്റില്‍
തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ റിൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: kodungallur woman stabbed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here