Advertisement

ചാരവൃത്തി ആരോപിച്ച് ഇറാന്‍ തടവിലാക്കിയ നസാനിന്‍ മോചിതയായി; ആറ് വര്‍ഷത്തിനുശേഷം ബ്രിട്ടണിലേക്ക്

March 17, 2022
Google News 1 minute Read

ചാരവൃത്തി ആരോപിച്ച് ഇറാന്‍ തടവറയിലായിരുന്ന നസാനിന്‍ സഗാരി റാഡ്ക്ലിഫിന് ജന്മനാടായ ബ്രിട്ടണിലേക്ക് മടങ്ങാന്‍ അനുമതി. ആറ് വര്‍ഷത്തെ തടവിന് ശേഷമാണ് മോചനം. 2016ന് നസാസിന്‍ തടവിലായതിനുശേഷമുള്ള തുടര്‍ച്ചയായ നയതന്ത്ര ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തകയായിരുന്ന നസാനിന്‍ 2009 പൊതുതെരഞ്ഞെടുപ്പ് ഫലത്തിനെതിരെ സമരം ചെയ്തതും ബിബിസിക്ക് അഭിമുഖം നല്‍കിയതും രാജ്യത്തിനെതിരായ നീക്കമാണെന്ന് ആരോപിച്ചാണ് 2016ല്‍ ഇവരെ ഇറാന്‍ ഭരണകൂടം തടവിലാക്കിയിരുന്നത്. ചാരിറ്റി സംഘടനയായ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ പ്രൊജക്ട് മാനേജറായി ജോലി ചെയ്തിരുന്നതിനൊപ്പം മറ്റ് ചില ചാരിറ്റി സംഘടനകളുമായും ഇവര്‍ സഹകരിച്ചിരുന്നു.

ഇറാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ത്താന്‍ നസാനിന്‍ ശ്രമിച്ചെന്നും ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ പദ്ധതിയിട്ടെന്നുമായിരുന്നു ഭരണകൂടത്തിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നാണ് നസാനിന്റെ കുടുംബവും ബ്രിട്ടണും വാദിച്ചിരുന്നത്. ഇറാനിലുള്ള തന്റെ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാനാണ് 2016ല്‍ നസാനിന്‍ ഇറാനിലെത്തുന്നത്. പിന്നീട് ഇറാനില്‍ ചാരിറ്റി പ്രവ്രത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുകയായിരുന്നു.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

2016 നവംബര്‍ 9നാണ് നസാനിന് വിദേശ ചാരസംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇറാനിയന്‍ ഭരണകൂടം ഇവരെ ടെഹ്‌റാനിലെ ജയിലടയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇവര്‍ ജയില്‍ മോചിതയായിരുന്നെങ്കിലും വീട്ട് തടങ്കലിലായിരുന്നു. ഇറാനിലെ ജയിലില്‍ വെച്ച് നസാനിന് കഠിനമായി മാനസിക പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെന്ന് ആരോപിച്ച് നസാനിന്റെ കുടുംബം ഇക്കാലമത്രയും ശക്തമായ പ്രതിഷേധിച്ചിരുന്നു.

Story Highlights: Nazanin Zaghari-Ratcliffe released after 6 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here