പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

കെ-റെയിൽ വിരുദ്ധ സമരത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ചങ്ങനാശേരിയിലുൾപ്പെടെ പ്രതിഷേധക്കാരോട് പൊലീസ് മോശമായി പെരുമാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിഷേധങ്ങൾ സമാധാനപരമായി കൈകാര്യം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടു. ( opposition stages walk out )
പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്തി സമരത്തെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കില്ല. സിൽവർ ലൈനെതിരായ ജനകീയ സമരത്തിൽ യുഡിഎഫ് ഒപ്പമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
‘വീടും സ്വത്തും നഷ്ടപ്പെടുമെന്ന ജനത്തിന്റെ ആശങ്കയാണ് സമരം. ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയില്ല എന്ന ഉത്ഘണ്ടയുടെ പ്രതിഷേധമണ്. കേരളം പോലുള്ള സംസ്ഥാനത്ത് രണ്ടര ലക്ഷം കോടി രൂപ ചെലവ് വരുന്ന പദ്ധതി കേരളത്തിന് താങ്ങാനാകില്ലെന്ന തിരിച്ചറിവിന്റെ പ്രതിഷേധമാണ്’- വി.ഡി സതീശൻ പറയുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട കേരളത്തിലെ ജനങ്ങൾ മുഴുവനിറങ്ങി സമരത്തിൽ പങ്കെടുക്കുമ്പോൾ പൊലീസിനെ നിരത്തി സമരത്തെ അടിച്ചമർത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നെങ്കിൽ അത് തെറ്റിയെന്നും വിഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ സമരം ശക്തിപ്പെടുത്തുമെന്നും, ശനിയാഴ്ച ആരംഭിക്കുന്ന ജനകീയ സദസോടെ സമപരിപാടികൾ ശക്തമാക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാർ യുഡിഎഫ് മുന്നിലുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Story Highlights: opposition stages walk out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here