രാജ്യാന്തര ചലച്ചിത്ര മേള; ‘സംഘർഷ ഭൂമിയിൽ നിന്നും’ നാളെ രണ്ട് ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്ര മേളയിൽ ആഭ്യന്തര യുദ്ധവും സംഘർഷങ്ങളും സമാധാനം കെടുത്തിയ അഫ്ഗാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ജീവിതസാഹചര്യങ്ങൾ ചിത്രീകരിക്കുന്ന രണ്ട് സിനിമകൾ നാളെ പ്രദർശനത്തിനെത്തും .ബർമീസ് ചിത്രം മണി ഹാസ് ഫോർ ലെഗ്സ്, കുർദിഷ്-ഇറാനിയൻ ചിത്രമായ മറൂൺഡ് ഇൻ ഇറാഖ് എന്നീ സിനിമകളാണ് ഫ്രെയിമിങ് കോൺഫ്ലിക്റ്റ് വിഭാഗത്തിൽ പ്രദർശനത്തിന് എത്തുന്നത് .
ബഹ്മാൻ ഘോദാബി സംവിധാനം ചെയ്ത ഒരു കുർദിഷ് സംഗീത കുടുംബത്തിന്റെ അതിജീവനമാണ് മറൂൺഡ് ഇൻ ഇറാഖിന്റെ പ്രമേയം.സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നങ്ങളിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന ഒരു സംവിധായകന്റെ ജീവിതം ചിത്രീകരിക്കുന്നതാണ് ബർമീസ് ചിത്രം മണി ഹാസ് ഫോർ ലെഗ്സ് .മറൂൺഡ് ഇൻ ഇറാഖ് രാവിലെ 11.30 നും മണി ഹാസ് ഫോർ ലെഗ്സ് ഉച്ചക്ക് 3.30 നും ഏരിസ്പ്ലെസ് സിക്സിലുമാണ് പ്രദർശിപ്പിക്കുന്നത്.
Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ
അതേസമയം 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്‍തത്. നാല് അതിഥികളായിരുന്നു ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം. ഐഎസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രം മെര്‍ഹനയിലെ നായിക നടി അസ്‍മരി ഹഖ്, പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ക്കൊപ്പം നടി ഭാവനയും അതിഥികളായി വേദിയിലെത്തി. ലിസ ചലാനാണ് ഇത്തവണ ഐഎഫ്എഫ്കെയിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം.
Story Highlights: 26thiffk-framing-conflict-movie-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here