മാവോയിസ്റ്റ് നേതാവ് വനിതാ കേഡർമാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് തെലങ്കാന പൊലീസ്

ഛത്തീസ്‌ഗഢ് അതിർത്തിയിലുള്ള വനമേഖലയിൽ വച്ച് മാവോയിസ്റ്റ് പാർട്ടിയുടെ നേതാവായ ആസാദ് ചില വനിതാ കേഡർമാരെ ലൈംഗികമായി പീഡിപ്പിച്ചതായി തെലങ്കാന പൊലീസിന്റെ വെളിപ്പെടുത്തൽ. ആസാദ് അടുത്തിടെ വനമേഖലയിൽ വച്ച് ഒരു വനിതാ അംഗത്തെ ലൈംഗികമായി ആക്രമിച്ചെന്ന് വിശ്വസനീയമായ വിവരം ലഭിച്ചിരുന്നുവെന്നാണ് ഭദ്രാദ്രി കോതഗുഡെം ജില്ലാ പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത് വ്യക്തമാക്കുന്നത്.
Read Also : വ്യാജമൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന സാക്ഷിയുടെ ഹര്‍ജി; സര്‍ക്കാര്‍ നിലപാട് തേടി കോടതി
പീഡനം നടന്നതിന് പിന്നാലെ സംഘടനയിൽ പ്രവർത്തിക്കുന്ന ചില സ്ത്രീകൾ ലൈംഗികാതിക്രമം ആരോപിച്ച് മാവോയിസ്റ്റ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ ആസാദിനെതിരെ അവർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത് പറയുന്നു.
മാവോയിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ത്രീകളെ ആസാദ് ലൈംഗികമായി ഉപയോഗിക്കുന്നതായി മുൻപും വിവരം ലഭിച്ചിട്ടുണ്ടെന്നും ആദിവാസി സ്ത്രീകളെ നിർബന്ധിച്ച് മാവോയിസ്റ്റ് പാർട്ടിയിൽ അംഗങ്ങളാക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
Story Highlights: Maoist leader sexually assualted women cadre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here