Advertisement

വിമാന ഇന്ധന വിലയിൽ റെക്കോർഡ് വർദ്ധനവ്

March 18, 2022
Google News 2 minutes Read

എണ്ണക്കമ്പനികൾ വിമാന ഇന്ധനവില 18 ശതമാനം കൂട്ടിയതോടെ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ഫ്യൂവലിന്റെ വിലയിൽ റെക്കോർഡ് വർദ്ധനവ്. വിമാന ഇന്ധനത്തിന്റെ കിലോ ലിറ്ററിന് ഒരു ലക്ഷം രൂപ പിന്നിട്ടു. കിലോ ലിറ്ററിന് 17,135.63 രൂപയുടെ വർദ്ധനവാണ് വിമാന ഇന്ധനത്തിന് വരുത്തിയത്. ഇതോടെ ഏവിയേഷൻ ടർബൈൻ ഫ്യുവൽ വില 1,10,666.29 രൂപയായി വർദ്ധിച്ചു.

യുക്രൈൻ – റഷ്യ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 14 വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണക്കമ്പനികൾ എ.ടി.എഫ് നിരക്ക് ഉയർത്തുന്നത്. സാധാരണ ​ഗതിയിൽ എല്ലാ മാസവും ഒന്ന്, 16 തീയതികളിലാണ് വിമാന ഇന്ധന വിലയിൽ മാറ്റമുണ്ടാകുന്നത്.

ഇന്ത്യയിലെ പെട്രോൾ-ഡീസൽ വില തുടർച്ചയായ 132-ാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. ഇതിന് മുമ്പ് പെട്രോൾ-ഡീസൽ വിലയിൽ മാറ്റം വരുത്തിയത് 2021 നവംബർ നാലിനാണ്. വിമാനത്തിന്റെ ഇന്ധനവില 18 ശതമാനം വർദ്ധിച്ചതോടെ വിമാനയാത്രാനിരക്ക് ഉയരും. എയർലൈൻ ചെലവുകളുടെ 40 ശതമാനത്തിലേറെയും ഇന്ധനച്ചെലവാണ്.

Story Highlights: Record increase in aviation fuel prices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here