Advertisement

ജി.എസ്.ടി; ഇന്നുമുതൽ നിത്യോപയോ​ഗ സാധനങ്ങളുടെ വില വർധിക്കും

July 18, 2022
Google News 3 minutes Read
GST; The prices of Daily use items will increase from today

നിത്യോപയോ​ഗ സാധനങ്ങളുടെ വില ഇന്നുമുതൽ വർധിക്കും. ജി.എസ്.ടി ഏർപ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. മിൽമയുടെ ഉൽപ്പന്നങ്ങൾക്ക് മൂന്ന് രൂപ വരെയാണ് ജി.എസ്.ടി വർധിക്കുന്നത്. ഇന്ന് മുതൽ പാൽ ഉത്പ്പന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചിട്ടുണ്ട്. തൈര്, മോര്, ലെസി എന്നിവയ്ക്ക് 5% വർധനയുണ്ടാകും. പാൽ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയതാണ് വിലകൂട്ടാൻ കാരണം. ( GST; The prices of Daily use items will increase from today )

Read Also: ജി.എസ്.ടി സംബന്ധിച്ചുള്ള സുപ്രിം കോടതി വിധി സ്വാ​ഗതം ചെയ്ത് കെ എൻ ബാലഗോപാൽ

തൈര്, മോര്, ലസ്സി എന്നിവയ്ക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിരുന്നു. അതിനാൽ, അഞ്ചു ശതമാനത്തിൽ കുറയാത്ത വർധന ഇന്നുമുതലുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. അതേസമയം, ജി.എസ്.ടി ഏർപ്പെടുത്താത്തതിനാൽ പാൽവില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. വരുംദിവസങ്ങളിൽ ജി.എസ്.ടി വരാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

പായ്ക്ക് ചെയ്ത് ലേബൽ ഒട്ടിച്ച ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കറ്റിലുള്ള മോരിനും തൈരിനും ലസ്സിക്കും പുറമെ മാംസം, മീൻ, തേൻ, ശർക്കര, പപ്പടം എന്നിവയ്‌ക്കെല്ലാം അഞ്ചുശതമാനം നികുതി നാളെമുതൽ പ്രാബല്യത്തിൽ വരുന്നത്.

Story Highlights: GST; The prices of Daily use items will increase from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here