Advertisement

തൊട്ടാൽ പൊള്ളും, സ്വര്‍ണ്ണവിലയിൽ വർധനവ്; ഒരു പവന്റെ വില 40,000ൽ അധികമായി

December 14, 2022
Google News 3 minutes Read
rise in gold prices kerala

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വർധനവ്. ഗ്രാമിന് 50 രൂപയും, പവന് 400 രൂപയുമാണ് കൂടിയത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 40,240 രൂപയാണ്. ഒരു ഗ്രാമിന് വില 5030 രൂപയായി. 4980 ആയിരുന്നു ഇന്നലെ ഗ്രാമിന് വില. 2020 ഓഗസ്റ്റില്‍ സ്വർണവില പവന് 42000 രൂപയിൽ എത്തിയിരുന്നു. ( rise in gold prices kerala ).

Read Also: സ്വര്‍ണ്ണവില കുതിക്കുന്നു

24K സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10K,14K,18K, 24K എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24K കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22K സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22K ഗോൾഡാണ്. 22K സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ കളറാണ്.

സ്വർണ്ണത്തിന്റെ പരിശുദ്ധി ഉയരുമ്പോൾ കൂടുതൽ ശുദ്ധ സ്വർണ്ണം ഉൾപ്പെടുകയാണ് ചെയ്യുക. 24K അല്ലാത്ത സ്വർണ്ണത്തിൽ എല്ലാം തന്നെ മറ്റു ലോഹങ്ങൾ കൂടി മിക്സ് ചെയ്തിരിക്കുന്നു. സിൽവർ, കോപ്പർ, നിക്കൽ എന്നിവയാണ് സാധാരണ ഇത്തരത്തിൽ മിക്സ് ചെയ്യാറുള്ളത്.

Story Highlights: rise in gold prices kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here