Advertisement

കോട്ടയം മാടപ്പള്ളിയിലെ സിൽവർലൈൻ സർവേക്കല്ല് പിഴുത് മാറ്റിയ നിലയിൽ

March 18, 2022
Google News 1 minute Read

നാട്ടുകാരുടെയും സമര സമിതിയുടെയും കനത്ത പ്രതിഷേധത്തിനിടെ ഇന്നലെ കോട്ടയം മാടപ്പള്ളിയിൽ സ്ഥാപിച്ച സിൽവർലൈൻ സർവേക്കല്ലുകൾ പിഴുത് മാറ്റിയ നിലയിൽ. ഇന്ന് രാവിലെയോടെയാണ് അതിര് അടയാള കല്ലുകൾ മാറ്റിയത് ശ്രദ്ധയിൽപ്പെടുന്നത്. രാവിലെ 9 മണിക്ക് ശേഷം പെരുന്നയിൽ നിന്ന് ന​ഗരത്തിലേക്ക് ഹർത്താലിനോട് അനുബന്ധിച്ചുള്ള പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്.

കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് കേരള കോൺ​ഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി ഉൾപ്പടെയുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പിയാണ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിനിടെ സമരക്കാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

Read Also : ‘വീടും സ്വത്തും നഷ്ടപ്പെടുമെന്ന ജനത്തിന്റെ ആശങ്കയാണ് സമരം’; ജനങ്ങളെ സംരക്ഷിക്കാൻ യുഡിഎഫ് മുന്നിലുണ്ടാകുമെന്ന് വി.ഡി സതീശൻ

ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാവിലെ 9 മണി മുതലാണ്സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയത്. ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉ​ഗ്യോ​ഗസ്ഥരും രണ്ടാമതും സർവേ കല്ലുകൾ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവ​ഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് പൊലീസുമായി സംഘർഷമുണ്ടായത്.

ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും പൊലീസ് എത്രയും വേ​ഗം ഇവിടെ നിന്ന് മടങ്ങിപ്പോകണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബി.ജെ.പി, കോൺ​ഗ്രസ് പ്രവർത്തകർ ഉൾപ്പെടുന്ന സംയുക്ത സമര സമിതിയാണ് മാടപ്പള്ളിയിൽ സമരം നടത്തുന്നത്.

Story Highlights: Silverline Survey stone has been removed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here