വാളയാറിൽ 165 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

പാലക്കാട് വാളയാറിൽ 165 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് റൈഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read Also : കോടതി ജീവനക്കാരെ ആക്രമിച്ച യുവാവ് പിടിയിൽ
കഴിഞ്ഞ മാസം 25-ാം തീയതിയും വാളയാര്‍ ടോള്‍ പ്ലാസയ്‌ക്ക് സമീപം കാറില്‍ കടത്തിയ 188 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. പെരുമ്പാവൂര്‍ തണ്ടേക്കാട് പുത്തന്‍ വീട്ട് പറമ്പില്‍ ബിനു എന്ന മുഹമ്മദ് ബിലാല്‍ (37), പഴയന്നൂര്‍ കല്ലേപ്പാടം പന്തലാം കുണ്ട് വീട്ടില്‍ അഭിത്ത് (24) എന്നിവരാണ് അന്ന് എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും മൂര്‍ച്ചയേറിയ രണ്ട് വടിവാളും കണ്ടെടുത്തിയിരുന്നു.
Story Highlights: Three persons with 165 kg of cannabis in Valayar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here