Advertisement

കൊടുങ്ങല്ലൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സംരംഭക മരിച്ചു

March 18, 2022
Google News 1 minute Read

ഇന്നലെ വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി റിന്‍സി മരിച്ചു. 30 വയസായിരുന്നു. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് റിന്‍സിക്ക് വെട്ടേറ്റത്. റിന്‍സിയുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ റിയാസാണ് വെട്ടിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഇന്നലെ രാത്രി ഏഴരയോടെ ചെമ്പറമ്പ് പള്ളി റോഡിലായിരുന്നു സംഭവം. കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിന്‍സി. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന യുവാവ് ഇവരെ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു.

റിന്‍സിയുടെ തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. എറിയാട് ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യയാണ് റിന്‍സി.

Story Highlights: woman trader hacked to death in kodungallur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here