Advertisement

ലോ​ട്ട​റി​ വിൽപ്പനക്കാരിയെ​ ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​യുവാവ് അറസ്റ്റിൽ, പിന്നാലെ ആ​ത്മ​ഹ​ത്യാശ്രമം

March 18, 2022
Google News 2 minutes Read

ലോ​ട്ട​റി​ക്ക​ച്ച​വ​ടം​ ​ന​ട​ത്തു​ന്ന​ ​സ്ത്രീ​യെ​ ​പി​ന്തു​ട​ർ​ന്നെത്തി ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​യുവാവ് പിടിയിൽ. ​കോ​ട്ട​യ​ത്താണ് സംഭവം.​ ​ഒ​ള​ശ്ശ​ ​വേ​ലം​കു​ള​ത്ത് ​രാ​ഹു​ലി​നെയാണ്​ ​(21​)​ ​പാ​ലാ​ ​പൊലീസ് ​അ​റ​സ്റ്റ് ​ചെ​യ്തത്.​ ​അറസ്റ്റിലായതിന് പിന്നാലെ ​പ്ര​തി​ ​ഞ​ര​മ്പ് ​മു​റി​ച്ച് ​ആ​ത്മ​ഹ​ത്യ​യ്ക്കും​ ​ശ്ര​മി​ച്ചു. കഴിഞ്ഞ ദിവസം​ ​രാ​ത്രി​ ​ഏ​ഴേ​കാ​ലി​നാ​ണ് ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം​ നടക്കുന്നത്.

Read Also : കോടതി ജീവനക്കാരെ ആക്രമിച്ച യുവാവ് പിടിയിൽ

​കോ​ട്ട​യ​ത്തു​ ​നി​ന്ന് ​ലോ​ട്ട​റി​വി​ൽ​പ്പ​ന​ക്കാ​രി​യു​ടെ​ ​പി​ന്നാ​ലെ​ ​കൂ​ടി​യ​ ​പ്ര​തി​ ​ഗൂ​ഗി​ൾ​പേ​ ​ചെ​യ്യാ​നെ​ന്ന​ ​വ്യാ​ജേ​ന​ ​ന​മ്പ​ർ​ ​വാ​ങ്ങി​യെ​ടു​ക്കു​ക​യും​ ​ഫോ​ൺ​ ​വി​ളി​ച്ച് ​കു​ടും​ബ​ ​സാ​ഹ​ച​ര്യ​വും​ ​താ​മ​സ​സ്ഥ​ല​വും​ ​മ​ന​സി​ലാ​ക്കു​ക​യു​മാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ കഴിഞ്ഞ ദിവസം ​വൈ​കി​ട്ട് ​ലോ​ട്ട​റി​ക്ക​ച്ച​വ​ടം​ ​ന​ട​ത്തു​ന്ന​ ​സ്ത്രീ​യാത്ര ചെയ്ത​ ​അ​തേ​ ​ബ​സി​ൽ​ ​പി​ന്തു​ട​ർ​ന്നു.​ ​സ്ഥലമെത്തിയപ്പോൾ ബ​സി​റ​ങ്ങി​ ​ഇ​ട​വ​ഴി​യി​ലൂ​ടെ​ ​വീ​ട്ടി​ലേ​ക്ക് ​പോവുകയായിരുന്ന ​ലോ​ട്ട​റി​ക്ക​ച്ച​വ​ടക്കാരിയെ ​പ്ര​തി​ ​അ​ടു​ത്തു​ള്ള​ ​റ​ബ​ർ​ ​തോ​ട്ട​ത്തി​ലേ​ക്ക് ​വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​ ​പോ​യാണ്​ ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചത്.​ ​അ​വ​ർ​ ​ബ​ഹ​ളം​ ​വ​ച്ച​പ്പോ​ൾ​ ​ഫോ​ൺ​ ​പി​ടി​ച്ചു​വാ​ങ്ങുകയും ചെയ്തു.

കുതറിമാറി ​ഓ​ടി​ ​റോ​ഡി​ലെ​ത്തി​യ​ ​സ്ത്രീ​യെ​ ​ഒരു ​ബൈ​ക്ക് ​യാ​ത്രികനാണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.​ ​തു​ട​ർ​ന്ന് ​പൊ​ലീ​സി​ൽ​ ​അ​റി​യി​ച്ചു. സൈ​ബ​ർ​ ​സെ​ല്ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പ്ര​തി​യു​ടെ​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​മ​ന​സ്സി​ലാ​ക്കി​യ​ ​പൊ​ലീ​സ് ​ഒ​ള​ശ​യി​ലെ​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​

Story Highlights: Young man arrested for trying to seduce lottery seller, attempted suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here