Advertisement

പരോളിൽ പോയ 2,400 തടവുകാർ ഒളിവിൽ; തിഹാർ ജയിൽ അഡ്‌മിനിസ്‌ട്രേഷൻ

March 19, 2022
Google News 2 minutes Read

തിഹാർ സെൻട്രൽ ജയിലുകളിൽ നിന്ന് പരോളിൽ വിട്ടയച്ച തടവുകാരിൽ പലരും തിരിച്ചെത്തിയിട്ടില്ലെന്നും ഇവർ ഒളിവിലാണെന്നും ജയിൽ അഡ്‌മിനിസ്‌ട്രേഷൻ. 2020-21 കാലയളവിൽ ജയിലിനുള്ളിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏകദേശം ആറായിരത്തിലധികം തടവുകാരെയാണ് പരോളിൽ വിട്ടയച്ചിരുന്നത്. ഇവരിൽ പകുതിയിൽ അധികം പേർ പരോൾ കഴിഞ്ഞ് മടങ്ങിയെത്തി. എന്നാൽ 2,400ഓളം തടവുകാർ ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം.

ഒളിവിലുള്ളവരുടെ പട്ടിക തിഹാർ ജയിൽ അഡ്‌മിനിസ്‌ട്രേഷൻ ഡൽഹി പൊലീസിനും കൈമാറിയിട്ടുണ്ട്. 2,400ഓളം തടവുകാരെ പിടികൂടാനുള്ള സഹായം തേടിയതായും ജയിൽ അധികൃതർ അറിയിച്ചു. ഒളിവിൽ കഴിയുന്ന തടവുകാരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഡൽഹി പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : മാവോയിസ്റ്റ് നേതാവ് വനിതാ കേഡർമാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് തെലങ്കാന പൊലീസ്

2020-21 വർഷങ്ങളിലായി കൊവിഡ് തരംഗത്തെ തുടർന്ന് 521 തടവുകാർക്കും 534 ജയിൽ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. തിഹാർ സെൻട്രൽ ജയിലിലെ 10 തടവുകാരാണ് കൊവിഡ് ബാധിതരായി മരിച്ചത്. മരിച്ചവരിൽ, തടവിൽ കഴിയുകയായിരുന്ന ആർജെഡി നേതാവ് മുഹമ്മദ് ഷഹാബുദ്ദീനും ഉൾപ്പെട്ടിരുന്നു. അതേസമയം കൊവിഡ് രണ്ടാം തരംഗത്തോടെ മോചിപ്പിച്ച 5,000ത്തിലധികം തടവുകാരോട് ഇതുവരെ തിരികെയെത്താൻ ജയിൽ അധികൃതർ ആവശ്യപ്പെട്ടിട്ടില്ല.

Story Highlights: 2,400 parolees abscond; Tihar Jail Administration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here