ചോറ്റാനിക്കര കെ-റെയിൽ സർവേ കല്ല് പിഴുതെടുത്ത് തോട്ടിൽ എറിഞ്ഞു

സംസ്ഥാനത്ത് സിൽവർ ലൈൻ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ പ്രതിഷേധം തുടരുന്നു. എറണാകുളത്ത് ചോറ്റാനിക്കരയിലും, തിരൂരിലെ വെങ്ങാനൂരിലും അതിശക്തമായ പ്രതിഷേധമാണ്. ( chottanikkara k rail survey stone )
ചോറ്റാനിക്കരയിൽ കെ-റെയിൽ സർവേ കല്ല് പിഴുതെടുത്ത് തോട്ടിൽ എറിഞ്ഞു. ഇന്നത്തെ സമരം താത്കാലികമായി അവസാനിപ്പിച്ചതായി സമരസമിതി അറിയിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ കല്ലിടാൻ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ എത്തിയില്ല. പക്ഷേ പിരിഞ്ഞ് പോകാൻ സമരസമിതി തയാറായില്ല. ഇന്നലെ ഇട്ടിരുന്ന കല്ലുകൾ പിഴിതെടുത്ത് പ്രതിഷേധക്കാർ തോട്ടിലെറിഞ്ഞു. ഡിസിസി പ്രസിഡന്റ് ഷിയാസ്, അനൂബ് ജേക്കബ് ഉൾപ്പെടെയുള്ളവർ ചോറ്റാനിക്കരയിൽ എത്തിയിരുന്നു.
Read Also : ഡിജിപി ഓഫീസിലേക്കുള്ള മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷം
സിൽവർ ലൈൻ പ്രതിഷേധം തുടരുന്നതിനിടയിൽ തിരൂർ തെക്കൻ കുറ്റൂരിൽ സർവ്വെ കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ തുടരുന്നു.വേങ്ങാലൂരിൽ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച 7 ഓളം പേരെ പോലീസ് അറസ്റ്റ് ചെയതു നീക്കി.വെങ്ങലൂർ ജ്യമാ മസ്ജിദ് പളളിക്കമ്മറ്റിയുടെ പ്രതിഷേധത്തെ തുടർന്ന് കലക്ടറുടെയും ,ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും നിർദേശത്തെ തുടർന്ന് ഈ പ്രദേശത്ത് കല്ലുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കി. ഉച്ചക്ക് ശേഷം ഇ.വി കോളനി ,സൗത്ത് പല്ലാർ ചൂണ്ടിക്കൽ, തിരുന്നാവായ തുടങ്ങിയ ഇടങ്ങളിലാണ് കല്ലുകൾ സ്ഥാപിക്കുക. ഇതിൽ സിൽവർ ലൈൻ വിരുദ്ധ സമരം ശക്തമായ തിരുന്നാവായയിൽ വൻ പ്രതിഷേധ സാധ്യതയാണ് പൊലീസ് മുന്നിൽ കാണുന്നത്.
Story Highlights: chottanikkara k rail survey stone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here