Advertisement

അഞ്ച് വര്‍ഷത്തിനകം ഇന്ത്യയില്‍ 42 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം; ജപ്പാന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി

March 19, 2022
2 minutes Read
Japan

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍, ഇന്ത്യയില്‍ 42 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിതയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നരേന്ദ്രമോദിയുടെ പ്രതികരണം.

ജപ്പാന്‍ പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള ആറ് കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇന്ത്യ-ജപ്പാന്‍ ബന്ധം ആഴത്തിലാക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യും. ഇന്തോപസഫിക് മേഖലയില്‍ സമാധാനവും സമൃദ്ധിയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ഈ ബന്ധം സഹായിക്കും’. ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.

രാജ്യത്തെ അതിവേഗ റെയിലിനെയും നഗര അടിസ്ഥാന സൗകര്യ വികസനത്തെയും പിന്തുണയ്ക്കുന്നതായി ജപ്പാന്‍ അറിയിച്ചു. 2021 ഒക്ടോബറില്‍ അധികാരമേറ്റ ഉടന്‍ പ്രധാനമന്ത്രി കിഷിതയുമായി മോദി ഫോണില്‍ സംസാരിച്ചിരുന്നു. ആഗോളതലത്തില്‍ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ആഗ്രഹം ഇരുപക്ഷവും പ്രകടിപ്പിച്ചു. ജപ്പാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം.

Read Also : ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സുരക്ഷാഭീഷണി കുറഞ്ഞു; കശ്മീരില്‍ സൈനിക വിഭാഗത്തെ വിന്യസിക്കേണ്ടിവരില്ലെന്ന് അമിത് ഷാ

മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ 2014ല്‍ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അഞ്ച് വര്‍ഷത്തിനിടെ 3.5 ട്രില്യണ്‍ യെന്‍ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Story Highlights: Japan prime minister, narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top