Advertisement

കെ റെയിലിന് ബദലായി ‘ഫ്‌ളൈ ഇൻ കേരള’; നിർദേശവുമായി കെ സുധാകരൻ

March 20, 2022
Google News 1 minute Read

കെ റെയിലിന് ബദൽ മാർഗ നിർദേശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ‘ഫ്‌ളൈ ഇൻ കേരള’ കെഎസ്ആർടിസിയുടെ ടൗൺ‍‍ ടു ടൗൺ സർവീസ് പോലെ വിമാന സർവീസാണ് കോൺ​ഗ്രസിന്റെ പുതിയ നിർദ്ദേശം.

കാസർഗോട് നിന്നും മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താമെന്നും കെ സുധാകരൻ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. വിശദമായ രൂപരേഖ ഫേസ്ബുക്ക് പേജ് വഴി നിർദേശിച്ചിരിക്കുകയാണ് കെ സുധാകരൻ. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്റെ അവകാശവാദം.

കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

Fly’in Kerala: ആകാശത്തൊരു സിൽവർലൈൻ

നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തെത്താൻ നിലവിലുള്ള സംവിധാനങ്ങൾ ചെറുതായി പരിഷ്കരിച്ചാൽ സാധിക്കും. അതും വെറും ₹1000 കോടിക്ക്.

അതിന് ₹1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ? സാധാരണക്കാരുടെ കിടപ്പാടം തകർക്കേണ്ടതുണ്ടോ?

Story Highlights: fly-in-kerala-to-replace-k-rail-k-sudhakaran-suggested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here