Advertisement

സ്വർണവിലയിൽ വീണ്ടും കുറവ്

March 20, 2022
Google News 1 minute Read

സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടാവുന്നതിനിടെ ഇന്ന് പവന് 120 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാമിന്‍റെ വില 4,730 രൂപയും ഒരു പവൻ സ്വർണ വില 37,840 രൂപയുമായി.

യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ സാഹചര്യത്തിലാണ് സ്വർണ വില കുതിച്ചുയർന്നത്. യുക്രൈനിൽ റഷ്യ സൈനിക നടപടി തുടങ്ങിയ ദിവസം മുതൽ സ്വർണ വിപണിയിൽ വില ഉയർന്ന് കൊണ്ടിരിക്കുകയായിരുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

സ്വർണ വില തിങ്കളാഴ്ച മുതൽ തുടർച്ചയായി കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച പവന് 120 രൂപയുടെ വർധനവുണ്ടായെങ്കിലും വെള്ളിയാഴ്ച വില മാറ്റമില്ലാതെ തുടർന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ ഇടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തതാണ് വില കുതിച്ചുയരാൻ കാരണം.

Story Highlights: Gold prices fall again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here